Wednesday, January 22, 2025 7:03 am

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്തതിന് വയോധികനെ മർദ്ദിച്ച കണ്ടക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മർദ്ദിച്ച സ്വകാര്യ ബസ് കണ്ടക്ടറായ പതിനേഴുകാരൻ അറസ്റ്റിൽ. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മർദ്ദനമേറ്റത്. ഇന്നലെ രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. കണ്ടക്ടറായ യുവാവ് വാസുദേവനെ അസഭ്യം പറഞ്ഞ് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. പുനലൂരിൽ നിന്നും അഞ്ചലിലേക്കുള്ള ഉപാസന ബസ്സിലെ യാത്രക്കാരനായിരുന്നു വയോധികനായ വാസുദേവൻ. ഈസ്റ്റ് സ്കൂൾ ബസ് സ്റ്റോപ്പിലാണ് വാസുദേവന് ഇറങ്ങേണ്ടിയിരുന്നു. ബസ് സ്റ്റോപ്പിലെത്തിയപ്പോൾ നിർത്താൻ വാസുദേവൻ ആവശ്യപ്പെട്ടു. എന്നാൽ കണ്ടക്ടർ ഇത് കേട്ടില്ല.

അതിനിടയിൽ ആരോ ബല്ലും അടിച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു. സ്റ്റോപ്പിൽ നിന്ന് കുറച്ച് മാറിയാണ് ബസ് നിർത്തിയത്. ഇത് വാസുദേവൻ ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. വാസുദേവനെ അസഭ്യം പറഞ്ഞ കണ്ടക്ടർ ബസ്സിൽ നിന്നും ഇറങ്ങിയശേഷം പിന്നിലൂടെ വന്ന് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കും കൈയ്ക്കും നടുവിനും പരിക്കേറ്റ വാസുദേവനെ അഞ്ചൽ സർക്കാർ ആശുപത്രിയിലും പിന്നീട് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത അഞ്ചൽ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

30കാരിയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ തുടരുന്നു

0
തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്തെ 30കാരി ആതിരയുടെ കൊലപാതകത്തിൽ പ്രതിക്കായി തെരച്ചിൽ...

അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ

0
ഹൈദരാബാദ് : അപൂർവയിനം അലക്‌സാൻഡ്രൈൻ തത്തകളെ വിൽപന നടത്തിയതിന് യുവാവ് പിടിയിൽ....

മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി

0
മലപ്പുറം : മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103...

കണ്ണൂർ ന്യൂ മാഹി ഇരട്ടക്കൊലപാതക കേസിൽ ഇന്ന് വിചാരണ തുടങ്ങും

0
കണ്ണൂർ : കണ്ണൂർ ന്യൂ മാഹിയിൽ 2010ൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ...