അശോക കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി കരിമ്പൻ ചെറുതോണി റോഡിൽ അശോക കവലയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 29 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. എതിർ ദിശയിൽ നിന്നെത്തിയ രണ്ട് സ്വകാര്യ ബസുകൾ തമ്മിൽ നിയന്ത്രണം വിട്ട് കൂട്ടിയിടിക്കുകയായിരുന്നു. ചെറുതോണി ഭാഗത്ത് നിന്നും തോപ്രാംകുടിയിലേക്ക് പോയ പിപിഎംഎസ് ബസ്സും തൊപ്രാംകുടി ഭാഗത്ത് നിന്നും ചെറുതോണിയിലേക്ക് വന്ന ഹോളിഏയ്ഞ്ചൽ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

അപകടം ഉണ്ടാകാതിരിക്കാൻ ഹോളി ഏഞ്ചൽ ബസ് ഡ്രൈവർ ബ്രേക്ക് ചെയ്തെങ്കിലും വാഹനം നിരങ്ങി വന്ന് എതിരെ വന്ന പിപിഎംഎസ് ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പിപിഎംഎസ് ബസ്സിനുള്ളിലുള്ളവർക്കാണ് ഏറെയും പരിക്കേറ്റത്. അപകട സമയത്ത് ചാറ്റൽ മഴയുണ്ടായതിനാലാണ് ബ്രേക്ക് കിട്ടാഞ്ഞെതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. പലർക്കും തലയ്ക്കാണ് പരിക്ക്. എന്നാൽ ആരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ ഇരു ബസ്സുകൾക്കും കേടുപാടുകൾ സംഭവിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...