കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.ആര്‍.മഹേഷ് എം.എല്‍.എ.യ്‌ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. സി.പി.എം. സംസ്ഥാനസമിതി അംഗം സൂസന്‍ കോടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സി.ആര്‍.മഹേഷിനും മറ്റ് ഒന്‍പതുപേര്‍ക്കും കണ്ടാലറിയാവുന്ന 140-ഓളം പേര്‍ക്കുമെതിരേയാണ് കേസെടുത്തിട്ടുള്ളത്. കൊട്ടിക്കലാശദിവസം സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിന് മുന്നില്‍നിന്ന് പ്രവര്‍ത്തകരോടൊപ്പം ദേശീയപാതയുടെ കിഴക്കുവശത്തുകൂടി ജാഥ നയിച്ചുവരവെയാണ് തനിക്കുനേരേ അക്രമം ഉണ്ടായതെന്ന് മൊഴിയില്‍ പറയുന്നു. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന സി.ആര്‍.മഹേഷ് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 150-ഓളം വരുന്ന യു.ഡി.എഫ്. പ്രവര്‍ത്തകര്‍ തന്നെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ ഓടിയെത്തി. ഇതില്‍ ഒരാള്‍ കമ്പിവടികൊണ്ട് തലയ്ക്കുനേരേ വീശി. അടി ഏറ്റിരുന്നെങ്കില്‍ മരണംവരെ സംഭവിക്കാമായിരുന്നെന്നും മൊഴിയില്‍ പറയുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ സൂസന്‍ കോടി കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.