എൽപിജി സിലിണ്ടറിന് വില വർധന ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പുതുവർഷത്തിൽ എൽപിജി സിലിണ്ടറിന് വില വർധന. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണ് ഉണ്ടായത്. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്‍റെ വിലയെയും ഇത് ബാധിച്ചേക്കും. വില വർധനയെ തുടർന്ന് വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1,721 രൂപയും കൊൽക്കത്തയിൽ 1,870 രൂപയും ചെന്നൈയിൽ 1,917 രൂപയും വര്‍ധിച്ചു.

അതേസമയം പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്‍റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. ‘പുതുവർഷത്തിലെ ആദ്യ സമ്മാനം, വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോൾ 25 രൂപ കൂടി. ഇത് തുടക്കം മാത്രമാണ്..’ എന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്.

കഴിഞ്ഞ രണ്ട് വർഷമായി രാജ്യത്ത് പാചക വാതക വില കുതിച്ചുയരുകയാണ്. 2014 മുതൽ ഗാർഹിക ഉപഭോക്താക്കൾക്ക് വില 410 രൂപയിൽ നിന്ന് 1000 രൂപയായി ഉയർന്നു. ഇന്ധനവിലയിലെ ദ്രുതഗതിയിലുള്ള കുതിച്ച് ചാട്ടത്തിനൊപ്പം അവശ്യസാധനങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചു. ഇന്ധന വില വർധനയെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയാണ് കാരണം എന്നാണ് സർക്കാർ വിശദീകരണം. എന്നാൽ അന്താരാഷ്ട്ര നിരക്ക് കുറഞ്ഞിട്ടും എന്തുകൊണ്ട് നിരക്ക് കുറക്കുന്നില്ലെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...