റാന്നി പുതിയ പാലത്തിന്റെ നിർമ്മാണ തടസ്സങ്ങളൊഴിയുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പമ്പാനദിയിലെ പുതിയ പാലത്തിന്റെ നിർമ്മാണ തടസ്സങ്ങളൊഴിയുന്നു. അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട നിലം റോഡ് നിർമ്മാണത്തിനായി പരിവർത്തനം ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ് ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ റാന്നി വലിയ പാലത്തിന് സമാന്തരമായി പുതിയ പാലത്തിൻറെ നിർമ്മാണം നേരത്തെ ആരംഭിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുക്കൽ നടപടികൾ വൈകിയതോടെ നിർമ്മാണം ഇടയ്ക്കുവെച്ച് മുടങ്ങി. 26 കോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന പാലത്തിൻറെ നിർമ്മാണ ചുമതല കെ ആർ എഫ് ബി ക്കാണ്.

കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാമർശ പ്രകാരം 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 8 പ്രകാരം രൂപീകരിച്ച സംസ്ഥാനതല സമിതി ഒക്ടോബർ മാസം കൂടിയ യോഗത്തിൽ പരിശോധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് തരം മാറ്റലിന് അനുമതി നൽകിയിരിക്കുന്നത്. തണ്ണീർത്തട സംരക്ഷണ നിയമം വകുപ്പ് പ്രകാരം ഭൂമിയുടെ 10% ജല സംരക്ഷണത്തിനായി ഓട, കലുങ്ക് മുതലായവ നിർമ്മിക്കുന്നതിന് മാറ്റിവെയ്ക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി പരിവർത്തനത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണം പൊതു ആവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ഭൂമി തരംതിരിവിനുള്ള അനുമതി ലഭിച്ചത്. ഇനി ഏറ്റെടുക്കുന്ന വസ്തുക്കളുടെ വില നിശ്ചയിക്കുന്ന മുറയ്ക്ക് പണം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനാകും. പാലത്തിൻറെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ലഭിക്കുന്നതോടെ നിർമ്മാണം ടെൻഡർ ചെയ്യാനും ആകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...