കുതിരാൻ വഴുക്കുമ്പാറയിൽ ഇടിഞ്ഞ റോഡിന്‍റെ നിർമ്മാണം നാല് മാസമായിട്ടും പൂർത്തിയായില്ല

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ദേശീയ പാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം വഴുക്കുമ്പാറയിൽ ഇടിഞ്ഞ റോഡിന്‍റെ നിർമ്മാണം നാല് മാസമായിട്ടും പൂർത്തിയായില്ല. മഴയെത്തുട ർന്ന് ജോലി തടസ്സപ്പെട്ടതിനാൽ 3 മാസം കൂടി അധികം വേണമെന്നാണ് കരാർ കമ്പനി ആവശ്യപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ പണി തീർക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അന്ത്യ ശാസനം. കഴിഞ്ഞ ജൂലൈ മാസത്തിലെ മഴയിലാണ് വഴുക്കുമ്പാറയിൽ റോഡ് ഇടിഞ്ഞത്. പണി തീർത്ത് തുറന്നു കൊടുത്തിട്ട് കൊല്ലം ഒന്നായപ്പോഴായിരുന്നു റോഡിനു വിള്ളലുണ്ടായത്. റവന്യൂ മന്ത്രിയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടം വിളിച്ച യോഗത്തിൽ 120 ദിവസത്തിനകം സംരക്ഷണ ഭിത്തി കെട്ടി റോഡ് പണി പൂർത്തീകരിക്കണ മെന്നായിരുന്നു നിർദേശം നൽകിയത്. ഈ മാസം ആദ്യം തീരേണ്ട പണി ഇപ്പോഴും തീർന്നിട്ടില്ല.

കരാർ കമ്പനിയായ കെ.എം.സി ജില്ലാ കളക്ടറോട് മൂന്നു മാസം കൂടി അധികം ചോദിക്കുകയും ചെയ്തു. ദേശീയ പാത അധികൃതർക്കും കാലാവധി നീട്ടിച്ചോദിച്ച് കെഎംസി കത്തു നൽകിയിട്ടുണ്ട്. മഴ കാരണം പണി തടസ്സപ്പെട്ടെന്നായിരുന്നു കരാർ കമ്പനിയുടെ വാദം. മൂന്നു മാസം അനുവദിക്കാനാവില്ലെന്നു മറുപടി നൽകിയ കളക്ടർ കൃഷ്ണ തേജ ഡിസംബറോടെ പണി തീർക്കണമെന്ന് അന്ത്യശാസനവും നൽകി. മഴ കാരണം നഷ്ടപ്പെട്ട പ്രവൃത്തി ദിനം കണക്കാക്കി ചെറിയ ഇളവ് നൽകാനാണ്‌ നിലവിൽ ദേശീയ പാത അധികൃതർ ആലോചിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...