പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കരാർ കമ്പനി താൽക്കാലികമായി പിൻവാങ്ങി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പന്നിയങ്കരയിൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് കരാർ കമ്പനി താൽക്കാലികമായി പിൻവാങ്ങി. എഡിഎം, തഹസിൽദാർ എന്നിവരുടെ സ്ഥാനത്ത് പി പി സുമോദ് എംഎൽഎ കരാർ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഈ മാസം 7 ന് കെ രാധാകൃഷ്ണൻ എംപിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കാനാണ് ധാരണയായത് കഴിഞ്ഞമാസം നടത്തിയ ചർച്ചയിൽ ഏഴര കിലോമീറ്റർ വരെയുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കാമെന്ന് പന്നിയങ്കരയിലെ കരാർ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ദേശീയപാത നിർമ്മാണത്തിനായി സ്ഥലംവിട്ടു നൽകിയ പ്രദേശവാസികളായ പത്ത് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് ടോൾ പ്ലാസയിലൂടെ സൗജന്യ യാത്ര വേണമെന്ന ആവശ്യത്തിൽ നിന്ന് സമരസമിതി പ്രവർത്തകരും ജനപ്രതിനിധികളും പിന്നോട്ട് പോയില്ല. ഇതോടെയാണ് ഇന്ന് മുതൽ ആർക്കും സൗജന്യ യാത്രയില്ലെന്ന ഒരു നിലപാടിലേക്ക് കരാർ കമ്പനി പോയത്. രാവിലെ ആറുമണിയോടെ തുടങ്ങിയ ഡിവൈഎഫ്ഐ പ്രതിഷേധം ശക്തമായതോടെ ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെടുകയായിരുന്നു. ഉടൻതന്നെ ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കാം എന്നും അതുവരെ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കില്ലെന്നും ജില്ലാ ഭരണകൂടം ഉറപ്പ് നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...