മെയ്ഡ് ഇൻ കേരള യുടെ സംഭാവന വലുത് ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ‘മെയ്‌ക്ക് ഇൻ ഇന്ത്യ” പദ്ധതിയിൽ ‘മെയ്ഡ് ഇൻ കേരള”യുടെ സംഭാവന വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈഡോക്ക്, എൽ.പി.ജി ഇറക്കുമതി ടെർമിനൽ എന്നിവയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ചന്ദ്രയാൻ, ആദിത്യ ദൗത്യങ്ങളിലടക്കം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ വലിയ പങ്ക് വഹിച്ചു.ചന്ദ്രയാൻ മൂന്നിലെ 41 ഇലക്ട്രോണിക് മൊഡ്യൂളുകളും ആദിത്യ വിക്ഷേപിച്ച റോക്കറ്റിലെ 38 ഇലക്ട്രാേണിക് മൊഡ്യൂളുകളും കെൽട്രാേണിലാണ് നിർമ്മിച്ചത്. കെ.എം.എം.എല്ലിലെ ടൈറ്റാനിയം സ്‌പോഞ്ച് കൊണ്ടുള്ള അലോയ്‌കളിലാണ് ബഹിരാകാശ പേടകത്തിലെ പ്രധാന ഘടകങ്ങൾ നിർമ്മിച്ചത്.

സ്റ്റീൽ ആൻഡ് ഫോർജിംഗ്‌സ്, ടി.സി.സി, കെ.എ.എൽ, സിഡ്‌കോ എന്നിവയും വലിയ സംഭാവനകൾ നല്കി. കൊച്ചി വാട്ടർ മെട്രോയ്ക്കായി കപ്പൽശാല നിർമ്മിക്കുന്ന പ്രകൃതി സൗഹൃദ ബോട്ടുകൾക്കായി ഇതര സംസ്ഥാനങ്ങളും എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...