രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവി ; എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

ദില്ലി: രാജ്യത്തിൻറെ പുതിയ സംയുക്ത സൈനിക മേധാവിയായി  ജനറല്‍ എന്‍.എസ്. രാജാ സുബ്രഹ്മണി സ്ഥാനമേറ്റെടുത്തു. സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി ദേശീയ യുദ്ധ സ്മാരകത്തിൽ  സംയുക്ത സൈനിക മേധാവി പുഷ്പ ചക്രം ആർപ്പിച്ചു. സൗത്ത് ബ്ലോക്കിൽ ആചാരപരമായ വരവേൽപ്പും ഗാർഡ് ഓഫ് ഓണറും നൽകി. ഇന്നലെ ജനറൽ അനിൽ ചൗഹാൻ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. 2025 സെപ്റ്റംബര്‍ ഒന്നു മുതല്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിച്ചു വരികയാണ് രാജാ സുബ്രഹ്മണി. 2024 ജൂലൈ 1 മുതല്‍ 2025 ജൂലൈ 31 വരെ കരസേന ഉപമേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2023 മാര്‍ച്ച് മുതല്‍ 2024 ജൂണ്‍ വരെ സെന്‍ട്രല്‍ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് ആയും സേവനം അനുഷ്ഠിച്ചു. 1985 ഡിസംബറില്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് സൈനിക സേവനത്തിന് തുടക്കമിട്ടത്. ഇന്ത്യന്‍ സൈന്യത്തില്‍ 37 വര്‍ഷത്തിലേറെ നീണ്ട സേവന പാരമ്പര്യം അദ്ദേഹത്തിനുണ്ട്. തെക്കേ ഇന്ത്യയിൽ നിന്ന് സംയുക്ത സൈനിക മേധാവിസ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാണ് ജനറല്‍ എന്‍ എസ് രാജാ സുബ്രഹ്മണി. ഓപ്പറേഷൻ സിന്ദൂരിലടക്കം നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്. തിയേറ്റർ കമാൻഡ് അടക്കം നടപ്പിലാക്കാൻ നടപടികൾ തുടരുന്നതിനിടയിലാണ് നിർണായക നിയമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...