നാടിനെ ഭീതിയിലാക്കി പെരുന്തേനീച്ച കൂടുകള്‍

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : 30 അടിയിലേറെ ഉയരത്തിൽ പെരുന്തേനീച്ചകളുടെ കൂടുകൾ. സമീപത്തെ പാതയിലൂടെ സഞ്ചരിക്കാൻ ഭയന്ന് ജനം. നെല്ലിക്കാലാ – ആലുങ്കൽ റോഡിൽ മഹാണിമലയ്ക്ക് സമീപമുള്ള പാറമടയിലെ പെരുന്തേനീച്ച കൂടാണ് നാടിനെ ഭീതിയിലാക്കുന്നത്. കഴിഞ്ഞ ദിവസം ഈ വഴി പോയ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് തേനീച്ചകളുടെ കുത്തേറ്റു. നാല് വലിയ തേനീച്ചക്കൂടുകളാണ് ഇവിടെയുള്ളത്.

സ്കൂൾ കുട്ടികൾക്ക് നേരെ തേനീച്ചക്കൂട്ടം ഇരമ്പിയെത്തുകയായിരുന്നു. പരിഭ്രാന്തരായ കുട്ടികൾ സ്കൂൾ ബാഗുകൾ ഉപേക്ഷിച്ച് ഓടി അടുത്ത വീടുകളിൽ അഭയം തേടി. സാരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരു കിലോമീറ്ററോളം വരെ പിൻതുടർന്ന് തേനീച്ചകൾ കുത്തുന്നതായി സമീപവാസികൾ പറയുന്നു. ഈ വഴി കാൽനടയായി പോയ യുവതിക്കും പ്രഭാത സവാരിക്കിറങ്ങിയ ആൾക്കും നേരെ പെരുന്തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽനടയായും ഇരുചക്രവാഹനങ്ങളിലും ഈ വഴിയുള്ള യാത്ര ഒഴിവാക്കേണ്ട സ്ഥിതിയാണ്. നാട്ടുകാർ പോലീസിലും ഫോറസ്റ്റ് വകുപ്പിലും വിവരം അറിയിച്ചു. റാന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്നും എസ്എഫ്ഒ പി.കെ.രമേശ്, ബിഎഫ്ഒമാരായ എസ്.ശ്രീകുമാർ, രാജേഷ് പിള്ള എന്നിവർ സ്ഥലം സന്ദർശിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു

0
കാഠ്മണ്ഡു: നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ...

ഒരു കുടുംബത്തിലെ മൂന്ന് പേർ കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ

0
കെയ്‌റോ: ഈജിപ്തിലെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സിസ്റ്റത്തിലെ ഫ്രിയോൺ...

‘ഭീകരത നേരിടുന്നതിൽ ഇരട്ടത്താപ്പ് പാടില്ല’ ; പാകിസ്ഥാനും ചൈനയ്ക്കും മുന്നിൽ നിലപാട് കടുപ്പിച്ച് മോദി

0
ന്യൂഡൽഹി : യുദ്ധങ്ങളും തർക്കങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി...

കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവിന് ദാരുണാന്ത്യം

0
മലപ്പുറം: കോഴിക്കോട് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് യുവാവ് മരിച്ചു. മലപ്പുറം...