രാജ്യത്തിന്റെ വികസനക്കുതിപ്പ് അതിവേഗം, ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുന്നു ; ശിവരാജ് സിംഗ് ചൗഹാൻ

For full experience, Download our mobile application:
Get it on Google Play

ദേവസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ വിശ്വഗുരു ആയി മാറുമെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും വിദിഷയിലെ സീറ്റിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശിവരാജ് ചൗഹാൻ. രാജ്യത്തിന്റെ വികസനക്കുതിപ്പ് അതിവേഗമാണെന്നും, ലോകം ഇന്ന് ഭാരതത്തിന്റെ വാക്കുകൾക്കായി കാതോർക്കുകയാണെന്നും അദ്ദേഹം പറയുന്നു. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച കോൺഗ്രസിനെതിരെയും ശിവരാജ് സിംഗ് ചൗഹാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. രാമക്ഷേത്രം പണിതുയർത്തിയപ്പോൾ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. അവർ സന്തോഷസൂചകമായി വീടുകളിൽ ദീപങ്ങൾ തെളിയിച്ചു. പ്രാണപ്രതിഷ്ഠയിലേക്ക് കോൺഗ്രസിനേയും ക്ഷണിച്ചു. പക്ഷെ അവർക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

അവർ ക്ഷേത്രം സന്ദർശിക്കുകയില്ലെന്ന് അധികൃതരെ അറിയിച്ചു. രാമക്ഷേത്ര ദർശനം നിരസിച്ചത് കോൺഗ്രസിന് മേൽ എന്നും വലിയ കളങ്കമായി തന്നെ ഉണ്ടാകും. കോൺഗ്രസിന്റെ പ്രതിച്ഛായ ഇതോടെ എന്നേക്കുമായി ഇല്ലാതായി. ജനാധിപത്യവും ഭരണഘടനയും ഇന്ന് സുരക്ഷിതമായ കരങ്ങളിലാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും നുണകളുമാണ് കോൺഗ്രസ് ബിജെപിക്കെതിരെ ഉയർത്തുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് കോൺഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...