വഴിയോര കച്ചവടം നടത്തുന്ന നിർദ്ധന വനിതയെ ഒഴിപ്പിക്കാനുള്ള തീരുമാനം നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കണ്ണമൂല പാലത്തിന് സമീപം 5 വർഷമായി വഴിയോര കച്ചവടം നടത്തുന്ന നിർദ്ധന വനിതയെ കച്ചവട സ്ഥലത്ത് നിന്നും ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനം നടപ്പാക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ. പരാതിക്കാരിയുടെ ഉപജീവന മാർഗമായ കട പകരം സംവിധാനം കണ്ടെത്തുന്നത് വരെ ഒഴിപ്പിക്കേണ്ടതില്ലെന്നും പരാതിക്കാരിയുടെ ഭാഗം കൂടി കേട്ട് നഗരസഭാ സെക്രട്ടറി ഉചിതമായ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരിയായ കണ്ണമൂല തോട്ടുവരമ്പത്ത് വീട്ടിൽ എസ്. അനിത വഴിയോര കച്ചവടം നടത്തുന്ന സ്ഥലം കോർപ്പറേഷന്റെ അധീനതയിലുള്ളതാണെന്നും പരാതിക്കാരിക്ക് തിരിച്ചറിയൽ കാർഡോ ലൈസൻസോ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

2021-22 ൽ നഗരസഭ നടത്തിയ വഴിയോര കച്ചവടക്കാരുടെ സർവേയിൽ പരാതിക്കാരി ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സർവേക്ക് നഗരസഭാ കൗൺസിലിന്റെ അംഗീകാരം കിട്ടിയിട്ടില്ല. പരാതിക്കാരി കച്ചവടം നടത്തുന്ന സ്ഥലത്ത് ഗതാഗതകുരുക്ക് രൂക്ഷമാണ്. ഉള്ളൂർ തോടിന്റെ പുനരുദ്ധാരണം നടന്നുവരികയാണ്. തോടിന്റെ ഭിത്തി നിർമ്മിക്കാനും തോടിലേക്ക് ജെ.സി.ബി ഇറക്കി ശുചീകരണം നടത്താനും വഴിയോര കച്ചവടം മാറ്റേണ്ടതുണ്ട്. വാർഡ് കൗൺസിലർ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. തോടിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഇപ്പോൾ നടക്കുന്നില്ലെന്നും തന്റെ കട കാരണം ഗതാഗത കുരുക്ക് ഉണ്ടാകുന്നില്ലെന്നും പരാതിക്കാരി കമ്മീഷനെ അറിയിച്ചു. നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...