9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: 9 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 19കാരന് വധശിക്ഷ വിധിച്ച് കോടതി. പശ്ചിമ ബംഗാളിലാണ് സംഭവം. ഈ വർഷം ഒക്ടോബറിൽ നടന്ന സംഭവത്തിന് 62 ദിവസങ്ങൾക്കുള്ളിലാണ് കോടതി ശിക്ഷ വിധിച്ചത്. കൊൽക്കത്തയിലെ ജയാനഗറിൽ ഒക്ടോബർ 4നാണ് സംഭവം നടന്നത്. ട്യൂഷൻ ക്ലാസിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ 9 വയസുകാരിയെയാണ് 19കാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. മുസ്താകിൻ സർദാർ എന്ന 19കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. കുട്ടിയെ കാണാതായ അന്നേ ദിവസം തന്നെ 9 വയസുകാരിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രണ്ടര മണിക്കൂറിൽ പോലീസ് അക്രമിയെ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെയാണ് 9 വയസുകാരിയുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം 19കാരൻ പൊലീസിനോട് വിശദമാക്കിയത്. കൊലപാതകം നടന്ന അന്നേ ദിവസം തന്നെ മൃതദേഹം കണ്ടെത്താനും പോലീസിന് സാധിച്ചിരുന്നു.

പ്രത്യേക അഞ്ചംഗ സംഘമാണ് കേസ് അന്വേഷിച്ചത്. നിർണായക വിധിയെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിധിയെ നിരീക്ഷിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഇത്തരമൊരു കേസിൽ വധശിക്ഷ വിധിക്കുന്നതെന്നും മമത ബാനർജി വിശദമാക്കി. ഇത്തരം കേസുകളിലെ പ്രതികളോട് സർക്കാരിന് ഒരു തരത്തിലുള്ള സഹിഷ്ണുതയും കാണിക്കാനാവില്ലെന്നും മമത പ്രതികരിച്ചു. 25 ദിവസത്തിനുള്ളിലാണ് പോലീസ് കേസ് അന്വേഷണം പൂർത്തിയാക്കിയത്. ഒക്ടോബർ 30ന് പോലീസ് പോക്സോ വകുപ്പുകൾ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിച്ചു. നവംബർ നാലിനാണ് കേസിൽ വിചാരണ ആരംഭിച്ചത്. 36 സാക്ഷികളേയാണ് കേസിൽ കോടതി കേട്ടത്. നവംബർ 26നാണ് കേസിൽ വാദം പൂർത്തിയായത്. ബറൂയിപൂരിലെ പോക്സോ കോടതിയുടേതാണ് വിധി. 9വയസുകാരിയുടെ കൊലപാതകം പശ്ചിമ ബംഗാളിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായിരുന്നു. ആർജികർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്തതിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...