Friday, May 16, 2025 10:16 am

സിപിഐ സ്ഥാപക ദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ കോന്നി മണ്ഡലം കമ്മറ്റികളിലെ വിവിധ കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. സി പി ഐ തണ്ണിത്തോട് ലോക്കല്‍ കമ്മറ്റിയില്‍ പന്ത്രണ്ട് കേന്ദങ്ങളില്‍ പതാക ഉയര്‍ത്തി. സി പി ഐ സംസ്ഥാന കൗണ്‍സിലംഗം പി ആര്‍ ഗോപിനാഥന്‍, ജില്ലാ കൗണ്‍സിലംഗം സുമതി നരേന്ദ്രന്‍, മണ്ഡലം കമ്മറ്റിയംഗം കെ സന്തോഷ്, തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പി സി ശ്രീകുമാര്‍, റെജി,വി റ്റി ശശിധരന്‍, സി ഡി രാജു, രഘുകുമാര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

കോന്നി ലോക്കല്‍ കമ്മറ്റിയില്‍ പതിനേഴ് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണണത്തില്‍ ലോക്കല്‍ സെക്രട്ടറി എ ദീപകുമാര്‍, എ സോമശേഖരന്‍, സി കെ ശാമുവല്‍,അനില്‍ ചെങ്ങറ, വിനീത് കോന്നി, ജോയ്സ് എബ്രഹാം, റെജി സി ജെ, ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഇളമണ്ണൂര്‍ ലോക്കല്‍ കമ്മറ്റിയില്‍ നാല് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ എം കെ വാമന്‍, സുബാഷ്കുമാര്‍, പ്രസന്നകുമാരി, പുഷ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഐരവണ്‍ ലോക്കല്‍ കമ്മറ്റിയില്‍ നാല് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ സി പി ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ രാജേഷ്, പുഷ്പകുമാര്‍, ബല്‍ക്കീസ ഷാഹുല്‍, മുതിര്‍ന്ന പാര്‍ട്ടി അംഗം രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലഞ്ഞൂര്‍ ലോക്കല്‍ കമ്മറ്റിയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ ജില്ലാ കമ്മറ്റിയംഗം സി കെ അശോകന്‍, മണ്ഡലം സെക്രട്ടേറിയേറ്റംഗം റ്റി തുളസീധരന്‍, സുജാഹി സെയ്ദ്, ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

അരുവാപ്പുലം ലോക്കല്‍ കമ്മറ്റിയില്‍ ഏഴ് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ അഡ്വ കെ എന്‍ സത്യാന്ദപ്പണിക്കര്‍, സന്തോഷ് കൊല്ലന്‍പടി, ആര്‍ ഹനീഷ്,ബി പ്രമീള, എ മോഹനന്‍, പ്രഭാകരന്‍, ഗിരീഷ്കുമാര്‍, പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടലില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ മണ്ഡലം കമ്മറ്റിയംഗങ്ങളായ എ കെ ദേവരാജന്‍, മിനി മോഹന്‍, ലോക്കല്‍ സെക്രട്ടറി രാജന്‍ ഉണ്ണിത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വള്ളിക്കോട് എട്ട് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ ലോക്കല്‍ സെക്രട്ടറി ജയകുമാര്‍, എം സി ജോണ്‍മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് നീതു ചാര്‍ലി, വര്‍ഗീസ്, തോമസ് വര്‍ഗീസ്, പ്രകാശ്കുമാര്‍, സുരേഷ്കുമാര്‍, ബിജി ജലേഷ്, എം ജി മോഹനന്‍നായര്‍, ആര്‍ ശശികുമാര്‍, ഡി സജീവ്, കെ എ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിറ്റാറില്‍ ആറ് കേന്ദ്രങ്ങളില്‍ നടന്ന ദിനാചരണത്തില്‍ റ്റി എസ് രാജു, സി സി മധുസൂദനന്‍, വി കെ പ്രമോന്‍, ഗോപാലനാചാരി, എ റ്റി സുരേഷ്, വാസുദേവന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. മലയാലപ്പുഴയില്‍ എ ദീപകുമാര്‍ പതാക ഉയര്‍ത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയില്‍, വെട്ടൂര്‍ മജീഷ്, ഗിരീഷ് കണിപറമ്പില്‍, വിജയന്‍ വടക്കുപുറം തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈദ്യപരിശോധനയ്ക്കെത്തിച്ച യുവാവ് പോലീസിനെ വെട്ടിച്ച്‌ ഓടിപ്പോയി

0
നെടുമങ്ങാട്: മദ്യപിച്ചു വാഹനം ഓടിച്ചതിനു അരുവിക്കര പോലീസ് പിടികൂടി നെടുമങ്ങാട് ജില്ലാ...

വടശ്ശേരിക്കരയില്‍ യുവാവ്‌ മരിച്ചത് കൊലപാതകമെന്ന് സംശയം

0
റാന്നി : വടശ്ശേരിക്കരയില്‍ യുവാവ്‌ മരിച്ചത് കൊലപാതകമെന്ന് സംശയം. വടശേരിക്കര പള്ളിക്കമുരുപ്പ്...

അതിർത്തിയിൽ പരസ്പര വിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യൻ ആർമി

0
ദില്ലി : പാക് അതിർത്തിയിൽ “ജാഗ്രത കുറച്ച്” ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ...