വടശ്ശേരിക്കരയില്‍ യുവാവ്‌ മരിച്ചത് കൊലപാതകമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കരയില്‍ യുവാവ്‌ മരിച്ചത് കൊലപാതകമെന്ന് സംശയം. വടശേരിക്കര പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവില്‍ തിരുവാഭരണപാതയുടെ സമീപം വീടിനുള്ളില്‍ യുവാവിനെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വടശേരിക്കര പേങ്ങാട്ടുപീടികയില്‍ ജോബി അലക്സാണ്ടര്‍ (40) ആണ് മരിച്ചത്. സംഭവത്തില്‍ ബന്ധു പേങ്ങാട്ടുപീടികയില്‍ റെജിയെ റാന്നി പോലീസ് നിരീക്ഷണത്തിലാക്കി. കൈയ്യിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് ജോബിയുടെ മരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്നലെ ഈ വീട്ടില്‍ മറ്റു ചിലരും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഘട്ടനം ഉണ്ടായതായും സൂചനയുണ്ട്. വാഹനാപകടത്തില്‍ പരിക്കേറ്റ റെജിയുടെ ഒരു കാല്‍ മുറിച്ചു മാറ്റിയതാണ്. റെജി ശല്യക്കാരനായതിനാല്‍ നാട്ടുകാര്‍ അവിടെ എന്തു നടന്നാലും തിരിഞ്ഞ് നോക്കാറില്ല. വീട്ടില്‍ മദ്യ കച്ചവടവും ഉണ്ടായിരുന്നതായും പറയുന്നു. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റില്‍

0
അമ്പലപ്പുഴ: വായ്പ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ യുവാവ്...

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...