ക്രിസ്തുമസ് അവധിയില്‍ അടവിയിലും ആനത്താവളത്തിലും വന്‍തിരക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : ക്രിസ്തുമസ് അവധിയെ തുടര്‍ന്ന് കോന്നിയുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വന്‍തിരക്ക്. കോന്നി ഇക്കോടൂറിസം സെന്ററിലും തണ്ണിത്തോട് അടവി, കുട്ടവഞ്ചി, സവാരി കേന്ദ്രത്തിലും ഗവി ടൂര്‍ പാക്കേജിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്ത്. 181 കുട്ടവഞ്ചി സവാരികള്‍ ക്രിസ്തുമസ് ദിനത്തില്‍ അടവിയില്‍ നടന്നു. തൊണ്ണൂറായിരത്തി അഞ്ഞൂറ് രൂപയാണ് ക്രിസ്തുമസ് ദിനത്തിലെ മാത്രം വരുമാനം.

കല്ലാറ്റിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ ഹ്രസ്വദൂര സവാരികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കല്ലാറ്റിലൂടെയുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കുവാന്‍ നിരവധി ആളുകളാണ് എത്തിയത്‌. അടവിയില്‍ എത്തിയ സഞ്ചാരികള്‍ മണ്ണീറ വെള്ളച്ചാട്ടത്തിലും സന്ദര്‍ശനം നടത്തിയാണ് മടങ്ങിയത്. അടവിയില്‍ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കടവില്‍ മണല്‍ നിറഞ്ഞത് മൂലം വള്ളം ഇറക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതിനാല്‍ ഇതും നീക്കം ചെയ്തിരുന്നു.

കോന്നി ആനത്താവളത്തിലും ക്രിസ്തുമസ് ദിനത്തില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. കുടുംബസമേതം ആനത്താവളവും അടവിയും സന്ദര്‍ശിക്കുവാന്‍ എത്തിയവരായിരുന്നു ഏറെയും. ആനത്താവളത്തിലെ മ്യൂസിയത്തിലും തിരക്ക് അനുവപ്പെട്ടു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരക്ക് കുറഞ്ഞ് നിന്നിരുന്ന കോന്നിയുടെ വിനോദ സഞ്ചാര മേഖല ഉണര്‍ന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...