ഏക സിവിൽ കോഡ് ചർച്ചകളിൽ മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിൽ സി.പി.ഐക്ക് അതൃപ്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഏക സിവിൽകോഡിലെ സി.പി.എം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതടക്കമുള്ള കാര്യങ്ങളിൽ സിപിഐയ്ക്ക് അതൃപ്തി. നിയമത്തിന്റെ കരട് പോലും ആകുന്നതിന് മുമ്പ് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചയുണ്ടാക്കുന്നതിലും സി.പി.ഐക്ക് എതിർപ്പുണ്ട്. ഈ ആഴ്ച അവസാനം ചേരുന്ന ദേശീയ നേതൃയോഗങ്ങളിൽ ഏക സിവിൽകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി.പി.ഐ ചർച്ച ചെയ്യും. സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്‍ലിം ലീഗിനെ ക്ഷണിച്ചതോടെയാണ് രാഷ്ട്രീയ ചർച്ചകൾ കൊടുമ്പിരി കൊണ്ടത്. സെമിനാറിൽ പങ്കെടുക്കില്ലെന്ന് ലീഗ് വ്യക്തമാക്കിയിട്ടും ചർച്ചകൾ അവസാനിച്ചിട്ടില്ല. എന്നാൽ സംസ്ഥാനത്ത് സമീപകാലത്ത് ഉണ്ടായ വലിയ രാഷ്ട്രീയ ചർച്ചയിൽ സി.പി.ഐ ഇതുവരെ പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.

നിലവിലെ ചർച്ചകളിൽ സി.പി.ഐയ്ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. സംസ്ഥാനം ഭരിക്കുന്ന പാർട്ടി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് യുഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയായ ലീഗിനെ ക്ഷണിച്ചതിലും അത് വലിയ ചർച്ചയാക്കി മാറ്റിയതിലും സി.പി.ഐക്ക് അതൃപ്തിയുണ്ട്. മാത്രമല്ല കരട് പോലും ആകാത്ത ഒരു നിയമത്തിന്റെ പേരിൽ വലിയ രാഷ്ട്രീയ കോലാഹലം ഇപ്പോൾ സൃഷ്ടിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായവും സി.പി.ഐക്കുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...