കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മൂന്നു മലയാളികളുടെ കൂടി സംസ്‌കാരം നടന്നു. പത്തനംതിട്ട മേപ്രാല്‍ സ്വദേശി തോമസ് സി ഉമ്മന്‍, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി പ്രദീപ്, പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസ് എന്നിവരുടെ സംസ്‌കാരമാണ് ഇന്ന് നടന്നത്. ഹൃദയഭേദകമായിരുന്നു മേപ്രാലിലെ തോമസ് സി ഉമ്മന്റെ വീട്ടില്‍നിന്നുള്ള ദൃശ്യങ്ങള്‍. ഗൃഹപ്രവേശം കാത്തുകിടക്കുന്ന തോമസിന്റെ പുതിയവീട്ടില്‍ അല്‍പസമയം പുതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഇന്നലെ രാത്രിയോടെ മൃതദേഹം മേപ്രാലിലെ കുടുംബ വീട്ടിലേക്ക് എത്തിച്ചത്. മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും അന്തിമോപചാരമര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മേപ്രാല്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. കോട്ടയം സ്വദേശി ശ്രീഹരി പ്രദീപിനും വിട നല്‍കാന്‍ നാട് തന്നെ കൂട്ടമായി എത്തി. ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം. പായിപ്പാട് സ്വദേശി ഷിബു വര്‍ഗീസിന്റെ സംസ്‌കാര ചടങ്ങുകളും പൂര്‍ത്തിയായി. അതേസമയം കുവൈത്ത് തീപിടുത്തത്തില്‍ പൊള്ളലേറ്റ 15 മലയാളികള്‍ ചികിത്സയില്‍ ഉണ്ടെന്നും ഇവര്‍ക്ക് സര്‍ക്കാര്‍ ചികിത്സാസഹായം നല്‍കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ഓണസദ്യ ; സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി

0
പത്തനംതിട്ട : ശബരിമലയിലെ ഓണസദ്യയ്ക്കായുള്ള സംഘടനകളുടെ പണപ്പിരിവ് ഒഴിവാക്കി തിരുവിതാംകൂര്‍ ദേവസ്വം...

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...