ചിറ്റാര്‍ – മണക്കയം പാലം റോഡിലെ കലുങ്ക് അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ – മണക്കയം പാലം റോഡിലെ കലുങ്ക് അപകടാവസ്ഥയിലായിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. മണക്കയം മുതല്‍ ചിറ്റാര്‍ പഴയ സ്റ്റാന്റ് റോഡ്‌ നിര്‍മ്മാണം നടക്കുന്ന സമയമായതിനാല്‍ ഈ വഴിയാണ് സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നത്. ചിറ്റാര്‍ – മണക്കയം പാലം റോഡില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. കലുങ്കിന്റെ അടിഭാഗം കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് ഇളകി മാറി തുരുമ്പിച്ച കമ്പികള്‍ തെളിഞ്ഞു നില്‍ക്കുന്നതും കാണാം.

കലുങ്കിന് അടുത്തായി അഗാധമായ കുഴിയുമുണ്ട്. തകര്‍ന്നു വീഴാറായ ഈ കലുങ്കിന് മുകളിലൂടെയാണ് വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തിവിട്ടിരിക്കുന്നതും. റോഡിന്റെ  സംരക്ഷണ ഭിത്തിയും ഒരു ഭാഗം തകര്‍ന്നുപോയിട്ടുണ്ട്. സാധാരണക്കാരായ ആളുകളാണ് ഈ വഴി ദിവസവും യാത്ര ചെയ്യുന്നത്. രാത്രികാലങ്ങളില്‍ ഈ വഴി വരുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ കലുങ്കിന് സമീപത്തെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതിനും സാധ്യത ഏറെയാണ്. സമീപ മേഖലയിലെ പല റോഡുകളും അറ്റകുറ്റപ്പണികള്‍ നടത്തിയപ്പോഴും ഈ റോഡ്‌ മാത്രം അവഗണിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...