ഒരു ലക്ഷം ദിര്‍ഹം പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കാത്തിരിപ്പ് വിഫലം : കാണാതായ നായക്കുട്ടിയുടെ മൃതശരീരം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ദുബായ്: കാണാതായ കഡില്‍സ് എന്ന നായക്കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നവര്‍ക്ക് 23 ലക്ഷത്തോളം രൂപ (ഒരു ലക്ഷം ദിര്‍ഹം) പാരിതോഷികം പ്രഖ്യാപിച്ച കുടുംബത്തിന്റെ കാത്തിരിപ്പ് വിഫലമായി. ദുബായില്‍ ഗര്‍ഹൂദില്‍ നിന്ന് കാണാതായ നായക്കുട്ടിയുടെ മൃതശരീരം കണ്ടെത്തിയതായി ഉടമയുടെ വക്താവ് അറിയിച്ചു. അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ച് കഡില്‍സ് എന്ന തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗം മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് കുടുംബത്തിന് ലഭിച്ചത്. കഡില്‍സ് സുരക്ഷിതമായ തിരിച്ചുവരുമെന്ന പ്രതീക്ഷ അവസാനിപ്പിച്ച് ചത്ത നായക്കുട്ടിയുടെ ചിത്രം ഉടമസ്ഥരായ കുടുംബത്തിന് ഇന്ന് രാവിലെ ലഭിക്കുകയായിരുന്നു. നായക്കുട്ടിയെ ജീവനോടെ കണ്ടെത്തുന്നവര്‍ക്ക് ഉടമ ഒരു ലക്ഷം ദിര്‍ഹം സമ്മാനം പ്രഖ്യാപിച്ചതോടെയാണ് കഡില്‍സ് വാര്‍ത്തകളില്‍ നിറഞ്ഞത്. നായയെ തിരികെ നല്‍കുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ വ്യക്തമാക്കിയിരുന്നു.

വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്ന പെറ്റ് റീലോക്കേഷന്‍ എന്ന കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് കഡില്‍സിനെ കാണാതായത്. എമിറേറ്റ്സ് എയര്‍ലൈന്‍ ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധനാ കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കഡില്‍സ് വാഹനത്തില്‍ നിന്ന് പുറത്തേക്ക് പോയെന്നാണ് കരുതുന്നത്. കമ്പനി ജീവനക്കാര്‍ ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച ഗര്‍ഹൂദിലെ ഡി 27 സ്ട്രീറ്റില്‍ വൈകിട്ട് 6.40 നാണ് നായക്കുട്ടിയെ അവസാനമായി കണ്ടത്. നായക്കുട്ടിയുടെ ഫോട്ടോ പതിച്ച ഫ്ളെയറുകളും വ്യാപകമായി വിതരണം ചെയ്തിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കഡില്‍സിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് ഉടമ കുറ്റപ്പെടുത്തി. ആരോഗ്യ പരിശോധനയ്ക്കായി കഡില്‍സിനെ കൊണ്ടുപോകുമ്പോള്‍ കമ്പനി ജീവനക്കാരുടെ ഭാഗത്ത് അശ്രദ്ധ സംഭവിച്ചു. കൃത്യമായ പരിചരണവും മേല്‍നോട്ടവും ഉറപ്പാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടെന്നും ഉടമ ആരോപിച്ചു. കാറിടിച്ച് ചത്തതോടെ പെറ്റ് റീലോക്കേഷന്‍ കമ്പനിക്കെതിരെ കഡില്‍സിന്റെ ഉടമ കേസ് നല്‍കുമോയെന്ന് വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...