മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു ; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

നയ്പിഡാവ്: മ്യാൻമറിലുണ്ടായ ഭൂകമ്പത്തിൽ മരണം 1000 കടന്നു. ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പരിക്കേറ്റവരുടെ എണ്ണം 1000 ആയി. മരണസംഖ്യ ഉയരാനാണ് സാധ്യത. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 10,000 കവിയുമെന്ന് ഒരു യുഎസ് ഏജൻസി മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയുണ്ടായ ഭൂചലനം മ്യാൻമറിനെ അടിമുടി തകര്‍ത്തുകളഞ്ഞു. 900 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കിൽ പോലും അതിന്‍റെ ആഘാതം അനുഭവപ്പെട്ടു. രാജ്യത്തെ പ്രശസ്തമായ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുതരിപ്പണമായി.

മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലും ബംഗ്ലാദേശിലും പ്രത്യേകിച്ച് ധാക്ക, ഛട്ടോഗ്രാം എന്നിവിടങ്ങളിലും ചൈനയിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,002 ആയി ഉയർന്നതായും 2,376 പേർക്ക് പരിക്കേറ്റതായും മ്യാൻമര്‍ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...