ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ചർച്ച ഇന്നും തുടരും. ലോക്സഭയിൽ ആദ്യദിനം 11 മണിക്കൂർ ചർച്ച നടന്നിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് അമിത് ഷാ വിഷയത്തിൽ സംസാരിക്കും. രാഹുൽ ഗാന്ധിയും ലോക്സഭയിൽ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യസഭയിൽ 16 മണിക്കൂർ ചർച്ച ഇന്നും തുടരും. നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ,ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സർക്കാർ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാർലമെൻറിനെ സ്തംഭിപ്പിച്ചേക്കും. ചട്ടം 267 പ്രകാരം അടിയന്തിര പ്രമേയ നോട്ടീസ് ഇന്നും ഇരുസഭകളിലും ഇടത് , വലത് എംപിമാർ കൊണ്ടുവരും. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണവും അടിയന്തിര പ്രമേയ നോട്ടീസായി എത്തും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























