തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ അവതരിപ്പിച്ച ബജറ്റിൻ മേലുള്ള പൊതു ചർച്ച ഇന്നും നിയമസഭയിൽ തുടരും. പിഎം ശ്രീ ,വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അടക്കമുള്ള വിഷയങ്ങളിൽ ഇന്ന് അടിയന്തരപ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. രണ്ടു വിഷയങ്ങളിലും പ്രതിപക്ഷത്തിരുന്നപ്പോൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് എൽഡിഎഫിന്‍റെ നീക്കം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ച വിഷയത്തിൽ യുഡിഎഫിലെ അസംതൃപ്തിയും എൽഡിഎഫ് കണക്കാക്കുന്നുണ്ട് . കഴിഞ്ഞ സർക്കാർ വച്ച ശമ്പള പരിഷ്കരണ കമ്മീഷന്‍റെ കാലാവധി നീട്ടുമോ എന്ന വിഷയം ശ്രദ്ധ ക്ഷണിക്കലിൽ വരും . ആഭ്യന്തര വൈദ്യുതി വകുപ്പുകളും ആയി ബന്ധപ്പെട്ട ചോദ്യങ്ങൾ ആയിരിക്കും ചോദ്യോത്തര വേളയിൽ ഉണ്ടാവുക. നാളെയാണ് ബജറ്റിലെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]




























