ചെങ്കോട്ടയുടെ ഉടമസ്ഥത അവകാശപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ചെങ്കോട്ടയുടെ ഉടമസ്ഥത അവകാശപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സുൽത്താന ബീഗം എന്നയാൾ നൽകിയ അപ്പീൽ ഹർജിയാണ് രണ്ടംഗ ബഞ്ച് തള്ളിയത്. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി സിംഗിൾ ബഞ്ച് തള്ളിയിരുന്നു. അവസാനത്തെ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ രണ്ടാമൻ്റെ പൗത്രന്റെ വിധവ എന്നവകാശപ്പെട്ടാണ് സുൽത്താന ബീഗം ഹർജി ഫയൽ ചെയ്‌തത്. 2021ൽ സിംഗിൾ ബഞ്ച് മുമ്പാകെ നൽകിയ ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് രണ്ടര വർഷത്തിന് ശേഷമാണ് സുൽത്താൻ അപ്പീൽ ഹർജിയുമായി ഡിവിഷൻ ബഞ്ചിന് മുന്നിലെത്തിയത്.

അപ്പീൽ നൽകുന്നതിലെ കാലാതാമസം ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. അപ്പീൽ നൽകാൻ രണ്ടര വർഷം താമസിച്ചത് ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ കോടതിയെ സമീപിക്കാൻ 150 വർഷത്തിലധികം വൈകി എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബഞ്ച് ഹർജി തള്ളിയിരുന്നത്. 1857ലെ ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി ബലം പ്രയോഗിച്ച് തങ്ങളുടെ കുടുംബത്തിൽ നിന്ന് ചെങ്കോട്ട തട്ടിയെടുത്തുന്ന എന്നാണ് സ്ത്രീയുടെ അവകാശവാദം. ചെങ്കോട്ടയുടെ ഇപ്പോഴത്തെ അനന്തരാവകാശി താനാണെന്നും ഇന്ത്യ ഗവൺമെന്റ് അനധികൃതമായി കോട്ട കൈവശം വെച്ചിരിക്കുകയാണെന്നും അഭിഭാഷകനായ വിവേവക് മോറെ വഴി നൽകിയ ഹർജിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...