ഉരുൾപ്പൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിൽ ടൗൺഷിപ്പ് പ്രഖ്യാപനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഉരുൾപ്പൊട്ടൽ ദുരന്തം ബാധിച്ച വയനാട്ടിൽ ടൗൺഷിപ്പ് പ്രഖ്യാപനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനായി കേരളത്തിൽ നിന്നുളള ബിജെപി എംപി ഒഴികെ ബാക്കി മുഴുവൻ എംപിമാരെല്ലാം ഒന്നിച്ചു നിന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി. വയനാട്ടിൽ സഹായം വാഗ്ദാനം ചെയ്ത ഒരുപാട് വ്യക്തികളും സംഘടനകളും സർക്കാരുകളുമുണ്ട്. പ്രഖ്യാപിച്ച ടൗൺഷിപ്പ് തന്നെ വയനാട്ടിൽ ഉയരും. ലോകത്തിന് മാതൃകയായ ടൗൺഷിപ്പാകും ഉണ്ടാക്കുക. നടപ്പാക്കാൻ പറ്റുന്നതേ ഇടത് സർക്കാർ പറയുവെന്നും പിണറായി വ്യക്തമാക്കി.

കേരളത്തിനോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. എം പിമാർ നൽകിയ നിവേദനത്തിന് വസ്തുതാ വിരുദ്ധമായ മറുപടിയാണ് അമിത് ഷാ നൽകിയത്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ പറയാൻ പാടില്ലാത്ത നുണയാണ് അമിത് ഷാ പറയുന്നത്. എന്നാൽ ഇനിയും കേന്ദ്രത്തോട് സംസാരിക്കും. അല്ലാതെ എന്ത് ചെയ്യും? ജനങ്ങൾ ഇതൊക്കെ തിരിച്ചറിയണം. മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകുന്നതിന് കേരളം എതിരല്ല. എന്നാൽ കേരളവും അതുപോലൊരു സംസ്ഥാനമല്ലേ. കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമായ പണം അനുവദിക്കണ്ടേ? കേരളത്തിൽ സ്ഥാനമുറപ്പിക്കാൻ പറ്റാത്തത് കൊണ്ടാണ് ബി ജെ പിക്ക് കേരളത്തോട് ശത്രുതയെന്നും പിണറായി ചൂണ്ടിക്കാട്ടി. സിപിഎമ്മിനെ തകർക്കാനുള്ള ഗവേഷണം നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പാർട്ടിയെ തകർക്കാൻ ഏത് വഴിവിട്ട മാർഗവും സ്വീകരിക്കുന്നു. സാമൂഹിക ക്ഷേമ പെൻഷൻ മുടക്കാൻ ബിജെപി ശ്രമിച്ചു. കേരളത്തോട് കേന്ദ്ര സർക്കാര്‍ പ്രതികാര മനോഭാവം കാട്ടുകയാണെന്നും പിണറായി വിമ‍ര്‍ശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻസ്പയർ ഷീ’ റദ്ദാക്കിയിട്ടില്ല, കേരളത്തിൽ 5393 വിദ്യാർഥികൾക്ക് ലഭിച്ചു’ ; കേന്ദ്രം

0
ന്യൂഡൽഹി : ശാസ്ത്രവിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ കേന്ദ്ര ശാസ്ത്ര സാങ്കേതിക...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...