കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: കുന്നംകുളം കിഴൂർ പൂരം നടത്തിപ്പിൽ കേസെടുത്ത് വനം വകുപ്പ്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസെടുത്തത്. ആന പരിപാലന നിയമ ചട്ടലംഘനം, കോടതിയലക്ഷ്യം എന്നി വകുപ്പുകൾ ചേർത്താണ് സംയുക്ത ഉത്സവാഘോഷകമ്മിറ്റിക്കെതിരെ വനംവകുപ്പിന്‍റെ കേസ്. ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും ഉത്സവ-പെരുന്നാൾ നേർച്ച ആഘോഷങ്ങളും നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ ഫെസ്റ്റിവല്‍ കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്സവരക്ഷാ സംഗമം ഇന്ന് സംഘടിപ്പിച്ചിരുന്നു.

രമേഷ് ചെന്നിത്തല, വി എസ് സുനിൽകുമാർ, കെ സുരേന്ദ്രൻ, പി കെ ബിജു തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മേള വിദ്വാൻ പെരുവനം കുട്ടൻമാരാരും ദേവസ്വ ഭാരവാഹികളും സംഗമത്തിൽ പങ്കെടുക്കുത്തു. ഹൈക്കോടതി വിധി പ്രായോഗികമല്ലെന്നും അനുസൃതമായ നിയമനിർമ്മാണം ഉടൻ കൊണ്ടുവരണമെന്നും നേതാക്കൾ ചടങ്ങിൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോടതി വിധി ദൗർഭാഗ്യകരമെന്നാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്. ഒരു രക്ഷയും ഇല്ലെങ്കിൽ ശബരിമല മോഡലിൽ രംഗത്ത് വരിക എന്നതേ വഴിയുള്ളുവെന്നും സുരേന്ദ്രൻ പറഞ്ഞു. കോടതി വിധിയെ പ്രതിഷേധിച്ച് മാറ്റാൻ കഴിയില്ലെന്നും നിയമപരമായി മാത്രമേ നേരിടാൻ സാധിക്കൂ എന്നും സിപിഐ നേതാവ് വി എസ് സുനിൽകുമാർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോര്‍മുസിന്റെ നിയന്ത്രണം സ്വന്തമാക്കുമെന്ന് ട്രംപ് ; കരയാക്രമണം നേരിടാന്‍ ഒരുക്കമെന്ന് ഇറാന്‍

0
തെഹ്‌റാന്‍: ആശങ്കക്ക് ആക്കം കൂട്ടി ഇറാന്‍-അമേരിക്ക സംഘര്‍ഷം. ഇറാനുമായി ധാരണ നീട്ടാന്‍...

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...