പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്‍ഹി പോലീസ് വിട്ടയച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട കസ്റ്റഡിക്ക് ശേഷം പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഡല്‍ഹി പോലീസ് വിട്ടയച്ചു. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ പിണറായിയെ പാര്‍ട്ടി അനുഭാവികള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണ് സ്വീകരിച്ചത്. പോലീസ് നന്നായി ബുദ്ധിമുട്ടിച്ചുവെന്നും മൂന്നര മണിക്കൂര്‍ വാഹനത്തില്‍ നഗരം ചുറ്റിച്ചുവെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് നേരിട്ടത് ശാരീരിക പീഡനമായിരുന്നെങ്കില്‍ ഇവിടെ പോലീസിനെ ഉപയോഗിച്ച് അധികാരികള്‍ മാനസികമായി ബുദ്ധിമുട്ടിക്കാം എന്നാകും കരുതിയിരിക്കുകയെന്ന് പിണറായി വിജയന്‍ പറഞ്ഞു.

ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായിരുന്നെങ്കില്‍ മണിക്കൂറുകളോളം തന്നെ ചെറിയ വണ്ടിയിലിരുത്തി നഗരം ചുറ്റിക്കേണ്ട കാര്യമില്ല. വിചിത്രമായ നടപടിയാണ് അവര്‍ സ്വീകരിച്ചത്. അവര്‍ക്ക് ലഭിച്ച നിര്‍ദേശം അതായിരിക്കാം. തങ്ങള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും എത്തിക്കുന്ന കാര്യങ്ങളൊന്നും തന്നെ മുന്‍കൂട്ടി സജ്ജമാക്കിയിരുന്നില്ല. പോലീസുകാരും മനുഷ്യരായതുകൊണ്ട് അവര്‍ കഴിക്കാന്‍ കൊണ്ടുവന്നതില്‍ നിന്ന് അല്‍പം ഭക്ഷണമാണ് തന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നര മണിക്കൂറോളം വാഹനത്തില്‍ വട്ടംകറക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മോചനത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ പിണറായിയടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത പോലീസ് മൂന്നര മണിക്കൂറിന് ശേഷമാണ് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. പിണറായിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന കെ എന്‍ ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പ്രതിഷേധിച്ചെങ്കിലും ഡല്‍ഹി പോലീസ് അവഗണന തുടരുകയായിരുന്നു. പിണറായിയുടെ ഭക്ഷണവും മരുന്നുമടക്കം മുടങ്ങിയെന്ന് ഒപ്പമുള്ള നേതാക്കള്‍ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. സിജെപിയും മറ്റ് വിദ്യാര്‍ഥി സംഘടനകളും നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതിനാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലെത്തിയത്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെയും പ്രക്ഷോഭം തുടരുമെന്ന് സിജെപി ; അടച്ചിട്ടിരുന്ന 45 മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു

0
ഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ഇന്ന് രാവിലെ മുതൽ അടച്ചിട്ട...

ദില്ലിയിലെ പോലീസ് നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ.; കോടതിയലക്ഷ്യ ഹർജി നാളെ കോടതിയിൽ

0
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക്...

റിയാദ് വിമാനത്താവളത്തിൽ സ്ഫോടനമെന്ന് അഭ്യൂഹം; യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

0
ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക്...

സിജെപി മുംബൈ തലവനെ മർദ്ദിച്ചതായി പരാതി; നേതാവ് ആശുപത്രിയിൽ, പോലീസിനെതിരെ ആഞ്ഞടിച്ച് പ്രവർത്തകർ

0
മുംബൈ: സിജെപിയുടെ മുംബൈ നേതാവായ പ്രണയ് അഹിറെ പൊലീസിന്റെ മർദ്ദനമേറ്റ് ആശുപത്രിയിലെന്ന്...