തുറവൂർ മഹാക്ഷേത്രത്തിന്‍റെ പൊളിച്ചമതിൽ പുനർനിർമിച്ചുതുടങ്ങി

For full experience, Download our mobile application:
Get it on Google Play

തുറവൂർ : ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി തുറവൂർ മഹാക്ഷേത്രത്തിന്‍റെ പൊളിച്ചമതിൽ പുനർനിർമിച്ചുതുടങ്ങി. തുറവൂർ ശ്രീഭവനത്തിൽ ശ്രീകുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയപാതാ അതോറിറ്റി മതിൽനിർമാണമാരംഭിച്ചത്. ക്ഷേത്രക്കുളത്തിനു കിഴക്കുഭാഗത്ത് ദേശീയപാതയോടുചേർന്ന 340 മീറ്റർ മതിലാണ് മാസങ്ങൾക്കുമുൻപ്‌ പൊളിച്ചത്. മതിലിനോടുചേർന്നുള്ള ബസ്ബേയിൽ പാർക്കുചെയ്തിരുന്ന വാഹനങ്ങൾ മാറ്റിച്ചശേഷം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മതിൽ തള്ളിമറിക്കുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ ഭക്തരും ഡ്രൈവർമാരും പ്രതിഷേധം രേഖപ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്ത് ദേശീയപാതാ അതോറിറ്റി, കരാറുകമ്പനി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും മതിൽകെട്ടിനൽകാമെന്ന്‌ ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടിയൊന്നുമായില്ല. ഭക്തരും ദേവസ്വം ബോർഡ് അധികൃതരും കളക്ടർക്കു പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്നാണ് ശ്രീകുമാർ പ്രധാനമന്ത്രിക്ക് ഇ-മെയിലിൽ പരാതിയയച്ചത്. മതിൽനിർമാണം ഉടനാരംഭിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശംനൽകിയെന്ന് ശ്രീകുമാറിനു മറുപടിലഭിച്ചു ദിവസങ്ങൾക്കകമാണ് മതിൽപണിയാരംഭിച്ചത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...