പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ ; ജനകീയ പ്രതിഷേധ ധർണ്ണ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാലിയേക്കര – കാട്ടൂക്കര റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സമരം നഗരസഭ കവാടത്തിൽ നടത്തി. പ്രതിപക്ഷ നേതാവ് അഡ്വ. പ്രദീപ് മാമ്മൻ മാത്യു ധർണ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പാലിയേക്കര – കാട്ടൂക്കര റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നു. ടൗണിലെ ഗതാഗത കുരുക്ക് ഒഴിവായി ജനങ്ങൾക്ക് എം.സി റോഡിലേക്ക് എത്തുവാൻ ഉപയോഗിക്കാവുന്ന ബൈപ്പാസായി ഉപയോഗിക്കാവുന്ന റോഡാണിതെന്നും കൗൺസിൽ യോഗത്തിൽ ഈ വിഷയങ്ങൾ ആവശ്യപ്പെട്ടിട്ട് യാതൊരു നീതിയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ ജോയിൻ്റ് സെക്രട്ടറി ജോബി പി. തോമസ്, സി.പി.ഐ (എം) ടൗൺ വെസ്റ്റ് ലോക്കൽ സെക്രട്ടറി മഹേഷ് കുമാർ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ജി സുരേഷ്കുമാർ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, അനിൽ കുമാർ, സി. പി. ഐ (എം) ബ്രാഞ്ച് സെക്രട്ടറിന്മാരായ ജോൺ വർക്കി, പി.ഡി സന്തോഷ്, ബിജു എൻ.പി, ഐസക് സഖറിയ, സിസ്റ്റർ ആഞ്ജലീന, സിസ്റ്റർ ക്രിസ്റ്റീന, ക്ലാരമ്മ കൊച്ചിപ്പൻ മാപ്പിള, ജോയി പൗലോസ്, ഷിബു സി.ടി, ജോസഫ് പെരുമാൾ, ലക്ഷമൺ പിള്ള, ഷാജഹാൻ, സി.എം വർഗീസ്, മോൻസി മത്തായി, തോമസ് കോശി, ബിജു കുഴിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. പാലിയേക്കരയിൽ നിന്ന് നഗരസഭ വരെ പ്രകടനമായാണ് നഗരസഭയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...