തൃശ്ശൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡ് നിക്ഷേപവും നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : നിക്ഷേപിച്ച തുക പലിശ സഹിതം തിരികെ നൽകാതിരുന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ഏങ്ങണ്ടിയൂര്‍ മലയാളി ക്ഷേമനിധി ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും 14 ലക്ഷം രൂപ നല്‍കുവാന്‍ തൃശൂർ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി കാതോട്ട് വീട്ടിൽ റിനു കെ.യു.സമർപ്പിച്ച ഹർജിയിലാണ് കോടതിവിധി. റിനു കെ.യു. 11 ലക്ഷം രൂപയും 3 ലക്ഷം രൂപയും അടക്കം ആകെ 14 ലക്ഷം രൂപയാണ് സ്ഥാപനത്തിൽ നിക്ഷേപിച്ചത്. എന്നാൽ നിക്ഷേപ തുക പലിശ സഹിതം സ്ഥാപനം തിരികെ നല്‍കിയില്ല. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

നിക്ഷേപ തുക തിരികെ നൽകാതിരുന്നത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ഇതുമൂലം പരാതിക്കാരിക്ക് സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടായതായി കോടതി നിരീക്ഷിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെമ്പർമാരായ ശ്രീജ എസ്.ആർ. റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക് 14 ലക്ഷം രൂപയും അതിന് 2017 ഡിസംബർ 13 മുതൽ 9 ശതമാനം പലിശയും നൽകാൻ ഉത്തരവിട്ടു. കൂടാതെ നഷ്ടപരിഹാരമായി 30,000 രൂപയും കേസുചിലവായി 10,000 രൂപയും നൽകണമെന്നും വിധിയിൽ വ്യക്തമാക്കി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...