കോന്നി മെഡിക്കല്‍ കോളേജ് റോഡിലെ മുളന്തറ ഭാഗം അപകടക്കെണിയാകുന്നു ; ദിവസേന അപകടങ്ങള്‍ നടന്നിട്ടും കണ്ണുതുറക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് റോഡില്‍ മുളന്തറ ഭാഗത്തെ ഇറക്കത്തില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും തിരികെ മടങ്ങുന്ന വാഹനങ്ങള്‍ കുത്തനെയുള്ള ഈ ഇറക്കത്തില്‍ അപകടത്തില്‍പ്പെട്ടത് നിരവധി തവണയാണ്. കഴിഞ്ഞ ദിവസം രാവിലെ ഒരു കാര്‍ അപകടത്തില്‍പ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാവ് പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. ഇതിന് മുമ്പ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരി സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക് വീഴുകയും ചെയ്തത്.

മെഡിക്കല്‍ കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്കൂട്ടറും ഇറക്കത്തില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയും വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ ഈ ഇറക്കത്തില്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടും താഴ്ചയുള്ള ഭാഗങ്ങളില്‍ സുരക്ഷയൊരുക്കുവാനോ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുവാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മെഡിക്കല്‍ കോളേജ് കവാടം തുടങ്ങുന്ന ഭാഗത്ത് വലിയ ഇറക്കമായതിനാല്‍ ഇവിടെ നിന്നും വാഹനം നിയന്ത്രണം വിട്ടാല്‍ വലിയ താഴ്ചയിലേക്കാവും പതിക്കുക. ഇത് വലിയ അപകടത്തിന് കാരണമായിത്തീരും.

മെഡിക്കല്‍ കോളേജിലേക്ക് കയറുന്ന റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാത്രി സമയങ്ങളില്‍ ഇത് പലപ്പോഴും പ്രകാശിക്കാറില്ല. മാത്രമല്ല രാത്രിയില്‍ ഈ ഭാഗത്ത് അപകടം സംഭവിച്ചാല്‍ ആരും അറിയുകയുമില്ല. മെഡിക്കല്‍ കോളേജ് റോഡില്‍ പ്രകാശത്തിനായി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കേണ്ടത് അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ ജനത്തിരക്കില്ലാത്ത ഈ ഭാഗം കാട്ടുപന്നികളുടെ കേന്ദ്രമാണ്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഇത് ഭീഷണിയാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...