ഭിന്നത രൂക്ഷം ; ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: ഗസ്സ യുദ്ധം മൂന്നുമാസം പിന്നിട്ടിരിക്കെ ആഭ്യന്തര ശൈഥില്യത്തിൽ ആടിയുലഞ്ഞ്​ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭ. രാഷ്​ട്രീയ, സൈനിക നേതൃത്വം തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു. ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച്​ ​ഫ്രഞ്ച്​ വിദേശകാര്യ മന്ത്രി കാഥറിന്‍ കൊളോന്നയും രംഗത്തെത്തി. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെ മാത്രം 162 പേരാണു കൊല്ലപ്പെട്ടത്. അതിനിടെ, ഇറാൻ ഇരട്ട സ്​ഫോടനത്തിൽ 11 പേർ പിടിയിലായി. ആക്രമണം നടത്തിയവർക്കെതിരെ പ്രതികാരനടപടി ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡന്‍റ് പറഞ്ഞു.സൈന്യത്തോടുള്ള സമീപനത്തെച്ചൊല്ലി ഇസ്രായേൽ മ​ന്ത്രിസഭാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത രൂക്ഷമാണ്. യുദ്ധകാര്യ മന്ത്രിസഭക്ക്​ അധികം ആയുസില്ലെന്ന്​ മന്ത്രിമാരെ ഉദ്ധരിച്ച്​ പറഞ്ഞു.

യുദ്ധകാര്യ മന്ത്രിസഭ ദേശീയദുരന്തമെന്ന്​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡ് വിമര്‍ശിച്ചു​. രാഷ്​ട്രീയനേട്ടത്തിന്​ സൈന്യത്തെ ചൂഷണം ചെയ്യുന്നത്​ നിർത്തണമെന്ന്​ നെതന്യാഹുവിന്​ താക്കീത്​ നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റ്​. താനുമായി ആലോചിക്കാതെ സൈനിക മേധാവി അന്വേഷണത്തിന്​ ഉത്തരവിട്ടതിൽ പ്രതിരോധ മന്ത്രിക്ക്​ എതിർപ്പുണ്ടെന്ന്​​ സൈനിക ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ ഇസ്രായൽ ​മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ കുറ്റപ്പെടുത്താൻ രാഷ്​ട്രീയനേതാക്കൾ ആസൂത്രിത നീക്കം നടത്തുന്നത്​ സൈനികരുടെ ആത്​മവീര്യം തകർക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...