തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരനെ മർദിച്ചെന്ന പരാതി ഡിഐജിയും സ്പെഷ്യൽ ബ്രാഞ്ചും തള്ളി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞു. ദക്ഷിണ മേഖല ജയിൽ ഡിഐജി ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉദ്യോഗസ്ഥർ മർദിച്ചിട്ടില്ലെന്ന റിപ്പോർട്ട് ജയിൽ ഡിജിപിക്ക് ദക്ഷിണ മേഖല ജയിൽ ഡിഐജി കൈമാറും. രക്തസമ്മർദ്ദം കൂടിയതാവാം രക്തസ്രാവത്തിന് കാരണമെന്നാണ് സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ട്. മർദനത്തിന് തെളിവുകളില്ലെന്നും സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളോ മുറിവുകളോ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ സഹപ്രവർത്തകയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബിജുവാണ് ചികിത്സയിലുള്ളത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























