എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്ത് സംഘാംഗങ്ങളായ 4 പേർ കൂടി പി‌‌‌ടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരിക്കടത്ത് സംഘാംഗങ്ങളായ 4 പേരെക്കൂടി കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മമ്പ്രം പനമ്പായി ചാലില്‍ ഷഫീഖ് (36), മംഗലേലാട്ടുചാല്‍ ബൈത്തുല്‍ ഹിദിയയില്‍ മുഹമ്മദ് ബിലാല്‍ (26), ഒളായിക്കര പാച്ചപ്പൊയ ഹസ്നാമന്‍സില്‍ മുഹമ്മദ് ഫാസില്‍ (29), കാസര്‍ക്കോട് മഞ്ചേശ്വരം വോര്‍ക്കാടി കളിമഞ്ച ഹസൈനാര്‍ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവില്‍ നിന്നാണ് സംഘത്തെ ഡാന്‍സാഫ് സംഘം പിടികൂടിയത്.

വ്യാഴാഴ്ച കിഴിശ്ശേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് 50 ഗ്രാം എം.ഡി.എം. എ അളക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, 27000 രൂപ, ലഹരിക്കടത്തിന് ഉപയോഗിച്ച കാര്‍ എന്നിവ സഹിതം മഞ്ചേരി നറുകര വട്ടപ്പാറ കൂട്ടുമുച്ചിക്കല്‍ ഫൈസല്‍ (33), കുഴിമണ്ണ കീഴിശ്ശേരി ഇ ലാഞ്ചേരി അഹമ്മദ് കബീര്‍ (38), വേങ്ങര കണ്ണമംഗലം ഇലത്തക്കണ്ടി ഷഹീല്‍ (36) എന്നിവരെ കൊണ്ടോട്ടി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...