കോട്ടയം സീറ്റിനെ ചൊല്ലി തർക്കം രൂക്ഷം ; സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി പ്രകടിപ്പിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ലോക്സഭാ സീറ്റിനെ സംബന്ധിച്ച് കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പ്രസ്താവനയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. പ്രസ്താവന യു.ഡി.എഫ് അണിക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നുമാണ് വിലയിരുത്തൽ. കോട്ടയം സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന കെ.സുധാകരൻ്റെ പ്രസ്താവനയാണ് മുന്നണിയിൽ കല്ലുകടിയ്ക്ക് ഇടയാക്കിയിരിക്കുന്നത്.

ഉഭയ കക്ഷി ചർച്ചയിൽ കോട്ടയം സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നൽകാൻ ധാരണയായിരുന്നു. ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം മാത്രം ബാക്കിനിൽക്കെയാണ് കെ.പി.സി.സി പ്രസിഡന്റ് സീറ്റ് കോൺഗ്രസിന്റെതാണെന്ന് പറഞ്ഞത്. ഇതോടെയാണ് കേരള കോൺഗ്രസിൽ അതൃപ്തി പുകയുന്നത്.

പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത ഉദയകക്ഷി ചർച്ചയിൽ അമേരിക്കയിൽ ചികിത്സയിലായിരുന്ന കെ.സുധാകരൻ പങ്കെടുത്തിരുന്നില്ല. കാര്യങ്ങൾ മനസിലാക്കാതെ നിരുത്തരവാദപരമായ പ്രസ്താവന നടത്തിയത് അനുചിതമാണെന്നും കേരള കോൺഗ്രസ് നേതൃത്വം കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ചർച്ചകൾ അനാവശ്യമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതൃത്വവും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...