ഉദ്യോഗസ്ഥര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീര്‍ഥാടകരോടുള്ള ഉദ്യോഗസ്ഥരുടെ മികച്ച സമീപനമാണ് ജില്ലാ ഭരണകൂടത്തിന്റെ മണ്ഡലകാല പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് നിദാനമാവുന്നതെന്ന് ജില്ലാ കളക്ടര്‍ എ. ഷിബു പറഞ്ഞു. പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനപരമായ പ്രവര്‍ത്തനവും തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനാനുഭവം ഒരുക്കുന്നതിന് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

തീര്‍ഥാടകരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് അനുസൃതമായി പ്രവര്‍ത്തനങ്ങളിലും നിയന്ത്രണങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അടിയന്തരഘട്ടങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണസജ്ജരായിരിക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ക്രമീകരണങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ടീം തയ്യാറാണ്. പൂര്‍ണ്ണമനസ്സോടെ സേവനസന്നദ്ധരായ ഉദ്യോഗസ്ഥരാണ് ശബരിമലയില്‍ നിയോഗിക്കപ്പെടുന്നത് എന്നുള്ളതിനാല്‍ ഡ്യൂട്ടിക്കെത്തുന്നവരില്‍ പൂര്‍ണ്ണവിശ്വാസം ഉണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
എഡിഎം ബി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് ലീഗല്‍ മെട്രോളജി കെ.ആര്‍ വിപിന്‍, ശബരിമല ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ കെ.കെ ശ്യാംകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദുരന്ത നിവാരണവകുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ശ്രീകാന്ത് എം ഗിരിനാഥ്, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...