ജില്ലയിലെ ആദ്യ ഇ- ലൈബ്രറി പത്തനംതിട്ടയിൽ ; ഉദ്ഘാടനം ഞായറാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ആദ്യ ഇ-ലൈബ്രറി ഞായറാഴ്ച (2/11/2025) പ്രവർത്തനം ആരംഭിക്കും. ജില്ലയിലെ ആദ്യ ഓട്ടോമേറ്റഡ് ലൈബ്രറിയായി മാറിയ പത്തനംതിട്ട നഗരസഭാ ഗ്രന്ഥശാലയാണ് ഇ-ലൈബ്രറിയാകുന്നത്. അലമാരകളിൽ തെരയാതെ പുസ്തകങ്ങൾ കണ്ടെത്താൻ സൗകര്യം ഒരുക്കിയ ഇവിടെ ഇനി മുതൽ ഡിജിറ്റൽ വായന സാധ്യമാകും. ലൈബ്രറിയിൽ നിന്ന് ലഭ്യമാകുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പത്രങ്ങളും പുസ്തകങ്ങളും വായനക്കാർക്ക് അവരവരുടെ മൊബെൽ ഫോണിലോ കമ്പ്യൂട്ടറിലോ ലഭിക്കും. അടുത്ത ഘട്ടമായി ഓൺലൈൻ വായനാ സൗകര്യവും ഉറപ്പാക്കും.

ലൈബ്രറിയിൽ നടക്കുന്ന ചടങ്ങിൽ ഞായറാഴ്ച (2/11/2025) ഉച്ചക്ക് 2 ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ- കലാകയിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷമീർ അദ്ധ്യക്ഷത വഹിക്കും. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി ആനന്ദൻ, ഡെപ്യൂട്ടി ചെയർപേഴ്സൺ ആമിന ഹൈദരാലി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിലാ അനിൽ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജറി അലക്സ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി വർഗീസ്, പ്രതിപക്ഷ നേതാവ് എ ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, കൗൺസിലർമാരായ സിന്ധു അനിൽ, ആർ സാബു, അഡ്വ. എ സുരേഷ് കുമാർ, ശോഭ കെ മാത്യു, ലൈബ്രറി കൗൺസിൽ ജില്ലാ ജോയിൻ സെക്രട്ടറി കാശിനാഥൻ തുടങ്ങിയവർ പങ്കെടുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...