മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയിലെ ക്രാഷ് ബാരിയറിനും റോഡിനും ഇടയിലെ കിടങ്ങ് അപകട ഭീഷണി ഉയര്‍ത്തുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ക്രാഷ് ബാരിയറിനും റോഡിനും ഇടയിലെ കിടങ്ങ് അപകട ഭീഷണി ഉയര്‍ത്തുന്നു. മുക്കട-ഇടമണ്‍-അത്തിക്കയം ശബരിമല പാതയിലെ വാഴക്കാല മുക്കിനും പൊന്നമ്പാറ വെള്ളിയറപടിക്കും ഇടയിലാണ് ഇത്തരത്തില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നത്. റോഡ് ഉന്നത നിലവരാത്തില്‍ പുനര്‍നിര്‍മ്മിച്ച ശേഷമാണ് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. നിരവധി തീര്‍ത്ഥാടക വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍പെട്ടതോടെയാണ് ക്രാഷ് ബാരിയര്‍ വെച്ചത്. എന്നാല്‍ ഇതുകൊണ്ട് ആര്‍ക്കാണ് ഉപകാരമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. റോഡിന്‍റെ ടാറിംങ് അവസാനിക്കുന്നിടം വലിയ കിടങ്ങു പോലെ കട്ടിംങ് രൂപപെട്ടിരിക്കുകയാണ്. അവിടെ നിന്നും രണ്ടടിയോളം അകലമിട്ടാണ് ക്രാഷ് ബാരിയര്‍ ഉള്ളത്.

അപകടത്തില്‍ പെടുന്ന വാഹനങ്ങള്‍ ആദ്യം കുഴിയിലാകും ചാടുക. അങ്ങനെ വന്നാല്‍ ക്രാഷ് ബാരിയര്‍ കൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതാവും. അതിനാല്‍ ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് അപകട ഭീക്ഷണി ഒഴിവാക്കുകയാണ് വേണ്ടത്. ശബരിമല റോഡില്‍ ഉള്‍പ്പെടുത്തിയ റോഡായതിനാല്‍ മണ്ഡലകാലത്ത് ഈ റൂട്ടില്‍ അന്യസംസ്ഥാന തീര്‍ത്ഥാടകരുടെ തിരക്കാണ്. അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കാന്‍ വേണ്ടുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...