വൻ മയക്കുമരുന്ന്​ വേട്ട ; ഏഴംഗ ക്രിമിനൽ സംഘം ദുബൈ പോലീസ്​ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

ദുബൈ: നഗരത്തിൽ വൻ മയക്കുമരുന്ന്​ വേട്ട. ഏഴംഗ ക്രിമിനൽ സംഘം ദുബൈ പോലീസ്​ പിടിയിലായി. 26 കിലോ മയക്കുമരുന്നും 27,913 ട്രമഡോൾ ഗുളികകളും പിടിച്ചെടുത്തു. മാരക രാസ ലഹരിയായ ക്രിസ്റ്റൽ മെത്ത്​, ഹഷീഷ്​ ഓയിൽ, കഞ്ചാവ്​ എന്നിവ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയവയിൽ ഉൾപ്പെടുമെന്ന്​ ദുബൈ പോലീസ്​ അറിയിച്ചു. സംഘത്തെ നിയന്ത്രിച്ചിരുന്നത്​ വിദേശത്ത്​ നിന്നുള്ളയാളാണ്​. പ്രതികളെല്ലാം ഏഷ്യൻ വംശജരാണ്​. പോലീസിന്‍റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇവർ മയക്കുമരുന്നുകൾ ഉപേക്ഷിച്ചിരുന്നത് പലയിടങ്ങളിലായിട്ടായിരുന്നു​.

രഹസ്യ വിവരത്തെ തുടർന്ന്​ നടത്തിയ വിപുലമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ്​ ​പ്രതികൾ പിടിയിലായത്​. ദിവസങ്ങളായി ഒന്നാം പ്രതിയുടെ നീക്കങ്ങൾ പോലീസ്​ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന്​ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ക്രിസ്റ്റൽ മെത്ത്​ കൈവശം വെച്ചതായി കണ്ടെത്തി. രണ്ട്​ വിത്യസ്ത സ്ഥലങ്ങളിലായി ഒരു കിലോഗ്രാം മയക്ക്​മരുന്ന്​ അടങ്ങുന്ന പാക്കറ്റുകൾ വിതരണം ചെയ്യാൻ വിദേശത്തു നിന്നുള്ള സംഘത്തലവന്‍റെ നിർദേശം ഇയാൾക്ക്​ ലഭിച്ചിരുന്നു. ഇത്​ മനസിലാക്കിയ പോലീസ്​ നടത്തിയ ആസൂത്രിത നീക്കമാണ്​ ബാക്കിയുള്ള ആറ്​ പേരുടെയും അറസ്റ്റിലേക്ക്​ നയിച്ചത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...