‘ഇന്ത്യ’കൂട്ടായ്മയിലെ ഭിന്നത മുന്‍പുള്ളതിനേക്കാള്‍ കുറഞ്ഞു ; സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബിജെപി ബദലാകാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മയില്‍ ഭിന്നതയുണ്ടെന്ന് തുറന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും അവസാനിക്കുമെന്നും ഇപ്പോള്‍ സഖ്യത്തിലെ ഭിന്നത മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിയും അദാനിയും തമ്മിലുള്ള ബന്ധം വീണ്ടും പരാമര്‍ശിച്ചും രാഹുല്‍ ഗാന്ധി വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. അദാനിക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയണം രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യ കൂട്ടായ്മ നരേന്ദ്രമോദി സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തു കൊണ്ടുവരും. ഇന്ത്യ കൂട്ടായ്മ ബിജെപിയെ പരാജയപ്പെടുത്തുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്‍, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുപിയിൽ വീണ്ടും ഒന്നിക്കാൻ കോൺഗ്രസും സമാജ്‍വാദി പാർട്ടിയും ; ബിജെപിയെ താഴെയിറക്കുക ലക്ഷ്യം

0
​ദില്ലി: ഉത്തർ പ്രദേശിൽ അടുത്ത വ‍ർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സഖ്യ...

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...