തിരുവനന്തപുരം : എൽഡിഎഫിനെതിരെ ബിജെപിയുമായി സഹകരിക്കാൻ യുഡിഎഫിന് മടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മറയുമില്ലാതെ യോജിക്കുന്നത് കിടങ്ങൂരിൽ കണ്ടൂ. യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽ ഡി എഫ് മുന്നോട്ട് വെച്ച തെരത്തെടുപ്പ് വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതാണ് ഭരണത്തുടർച്ചയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കേണ്ട കേന്ദ്രസർക്കാർ സഹായം നിഷേധിക്കുകയും സഹായങ്ങൾ നൽകാനെത്തിയവരെ പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുത് എന്ന് പറയാൻ വരെ മടി കാണിച്ചില്ല. നാട് തകരട്ടെ എന്നതായിരുന്നു കോൺഗ്രസിന്റെ നിലപാടെന്നും അത്തരം തകർച്ചയിലേക്ക് നാടിനെ തള്ളിവിടാൻ സർക്കാറിനാകുമായിരുന്നില്ല. തകർച്ചയിൽ നിന്ന് കരകയറ്റിയത് ജനങ്ങളുടെ ഒരുമയും ഐക്യവുമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാത്ത് 5 വർഷം കൊണ്ട് കിഫ് ബി വഴി കൊണ്ട് വന്നത് 62000 കോടി രൂപയുടെ പദ്ധതികളാണ്. എന്നാൽ കിഫ്ബിയുടെ വായ്പയും കേന്ദ്രം പൊതു കടത്തിൽ പ്പെടുത്തുകയാണ് ചെയ്തത്. എൻഎച്ച്എഐയുടെ കടം കേന്ദ്ര സർക്കാർ കടമായി പരിഗണിക്കുന്നില്ല. ഇത്തരം സമീപനങ്ങൾ കേന്ദ്രം സ്വീകരിക്കുമ്പോൾ യുഡിഎഫ് ഒന്നും തന്നെ പ്രതികരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























