ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു ഗുരുതരാവസ്ഥയിൽ , അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും മര്‍ദ്ദിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: സ്വകാര്യ ആശുപത്രിയിൽ നൽകിയ മരുന്നു കഴിച്ചു നവജാതശിശു അവശനിലയിലായ സംഭവത്തിൽ അന്വേഷിക്കാനെത്തിയ പിതാവിനെ ഡോക്ടറും മകനും ചേർന്നു മർദ്ദിച്ചതായി പരാതി. മാങ്കോട് തേൻകുടിച്ചാലിൽ ഷുഹൈബിനാണ്(30) മർദനമേറ്റത്. ഷുഹൈബ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്കു പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം. കഴിഞ്ഞ 14നാണു ഷുഹൈബിന്റെ ഭാര്യ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചത്. പിറ്റേ ദിവസം ആശുപത്രിയിൽ നിന്നു നൽകിയ മരുന്നു കഴിച്ച് നവജാതശിശു അവശനിലയിലാകുകയും അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.

ഇന്നലെ രാവിലെയോടെ കുഞ്ഞിന്റെ നില ഗുരുതരമായി. ഇതോടെ പിതാവ് പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തില്‍ ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിക്കുകയായിരുന്നു. എന്നാൽ ഏതു മരുന്നാണ് നൽകിയതെന്നു പറയാൻ ഡോക്ടർ തയാറായില്ല. ഇതിനിടെ സ്ഥലത്തെത്തിയ പോലീസിന്റെ മുന്നിൽ വച്ച് ഷുഹൈബിനെ ഡോക്ടറും മകനും ചേർന്നു മർദിച്ചെന്നാണു പരാതി. ഷുഹൈബ് മർദിച്ചെന്ന് ആരോപിച്ച് ഡോക്ടറും പരാതി നൽകിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയിലെത്തിയ ഷുഹൈബിനെ പരിശോധിക്കാൻ ഡോക്ടർ താമസം വരുത്തിയെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ മുഖാകൃതിയിൽ ലഹരിഗുളിക ; മുന്നറിയിപ്പുമായി നെതർലൻഡ്‌സ്

0
ഹേഗ് : യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖത്തിന്റെ ആകൃതിയോടു സാമ്യമുള്ള...

ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചു ; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചു

0
ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം...

വയോധികയെ പീഡിപ്പിക്കാൻ ശ്രമം ; 59കാരൻ അറസ്റ്റിൽ

0
കൊല്ലം : കൊല്ലത്ത് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 59കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ...

ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും

0
കോട്ടയം: ബാറുകളിൽനിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ്...