റാന്നി : റാണിയെന്ന നായ വിസ്മയമാകുന്നു. ഒന്നര പതിറ്റാണ്ടോളമായി റാന്നി മാമ്മുക്കിലെത്തുന്നവർക്ക് സുപരിചിതയാണ് റാണി. മൂഴിക്കൽ എംസി ടവറിലാണ് വാസം. ഈ കെട്ടിടസമുച്ചയവും എതിർവശത്തുള്ള വ്യാപാരസ്ഥാപനങ്ങളും സസൂക്ഷ്മം വീക്ഷിച്ചു കഴിയും. തെരുവുനായ്ക്കളുമായി ചങ്ങാത്തം കൂടാറേയില്ല. തൊട്ടടുത്ത പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ തെരുവുനായക്കൂട്ടം തമ്പടിച്ചിരുന്നപ്പോൾ അവൾ അവരിൽ നിന്നും അകലം പാലിച്ച് കഴിഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അലക്ഷ്യമായോ,സംശയകരമായോ റോഡിലൂടെ പോലും ആരെങ്കിലും പോയാൽ നിർത്താതെ കുരയ്ക്കും. മറ്റ് നായ്ക്കളേയോ സംശയം തോന്നുന്നവരേയോ തന്‍റെ പരിധിയിൽ പ്രവേശിപ്പിക്കില്ല എന്നാൽ യാത്രക്കാരോടോ കടകളിലും സ്ഥാപനങ്ങളിലും വരുന്നവരോടോ യാതോരു ശല്യവുമില്ല.
ഭക്ഷണത്തിനായി കൃത്യ സമയങ്ങളിൽ ലഭിക്കുന്നിടത്ത് അവളുണ്ടാകും. കെട്ടിട സമുച്ചയത്തിലെ ബാങ്കുകളിലെ സെക്യൂരിറ്റി ജീവനക്കാർക്കാണ് ഈ നായയെക്കൊണ്ട് ഏറെ പ്രയോജനം. രാത്രി സമയങ്ങളിൽ കണ്ണും കാതും കൂർപ്പിച്ച് അവൾ എപ്പോഴുമുണ്ടാകും. എ.ടി.എം കൗണ്ടറുകളിൽ പോലീസെത്തി രജിസ്റ്ററിൽ ഒപ്പുവെച്ചിരുന്ന കാലത്ത് പാതിരാ കഴിഞ്ഞ് പോലീസ് ജീപ്പെത്തുമ്പോൾ അവൾ ഓടി മുകളിലത്തെ നിലയിലെത്തി സെക്യൂരിറ്റി ജീവനക്കാരെ മുട്ടിയുരുമ്മി വിളിച്ചുണർത്തുക പതിവായിരുന്നു. വെള്ളപ്പൊക്കവും കോവിഡ് കാലവും അതിജീവിച്ച കഥകളും റാണിക്ക് സ്വന്തം. 2018 ലെ മഹാപ്രളയത്തിൽ കെട്ടിടത്തിനു മുകളിൽ അവൾ ഒരാഴ്ചക്കാലം ഒറ്റപ്പെട്ടുപോയി.
കൊറോണ കാലത്തും വ്യാപാരസ്ഥാപനങ്ങൾങ്ങൾ അടഞ്ഞു കിടന്നപ്പോൾ ഒറ്റപ്പെടലുണ്ടായി. പക്ഷേ ആ സ്ഥാനം വിട്ടു പോയില്ല. വന്ധ്യംകരണത്തിനായി അധികൃതർ പിടികൂടിയപ്പോൾ സംരക്ഷകരുടെ ഏക ആവശ്യം ഇവളെ തിരികെ എത്തിച്ചു നൽകണമെന്നതായിരുന്നു. രണ്ടാഴ്ചകൾക്കു ശേഷം ബന്ധപ്പെട്ടവർ തിരികെയെത്തിച്ചപ്പോൾ ഓരോ വ്യാപാരസ്ഥാപനങ്ങൾക്കു മുൻപിലും വന്ന് കരഞ്ഞ് തിരികെ വന്നതിന്‍റെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. പഴയകാലങ്ങളിൽ പോലും ഭക്ഷണം നൽകുകയും കരുതുകയും ചെയ്തവരെ കണ്ടാൽ തിരിച്ചറിഞ്ഞ് കാൽക്കൽ മുട്ടിയുരുമ്മി ശീൽക്കാരസ്വരമുയർത്തുന്ന ഓർമ്മശക്തിക്കുടമയുമാണ്. ബസ്സ്സ്റ്റോപ്പിൽ കടകൾക്കു മുൻപിൽ വിശ്രമിക്കുക പതിവാണ്. പക്ഷേ ആരേയും ഉപദ്രവിച്ചിട്ടില്ല. അപരിചിതർ നൽകുന്ന ഭക്ഷണ സാധനങ്ങൾ കഴിക്കാറുമില്ല.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































