വെച്ചൂച്ചിറ കവലയ്ക്ക് സമീപം വാരിക്കുഴി തീര്‍ത്ത് പൊതുമരാമത്ത് വകുപ്പ് : റോഡരികിലെ ഓടയ്ക്ക് മേൽമൂടിയില്ല

For full experience, Download our mobile application:
Get it on Google Play

​വെച്ചൂച്ചിറ : റോഡിലെ ടാറിങ്ങിനോട് ചേർന്ന് ഓടയ്ക്കായി എടുത്ത വലിയ കുഴി അടയ്ക്കാത്തത് വെച്ചൂച്ചിറ – മന്ദമരുതി റോഡിൽ വലിയ അപകടഭീഷണി ഉയർത്തുന്നു. വെച്ചൂച്ചിറ കവലയ്ക്ക് സമീപമുള്ള അപകടകരമായ വളവിലാണ് സുരക്ഷാ ക്രമീകരണങ്ങളൊന്നുമില്ലാതെ ഓട തുറന്നു കിടക്കുന്നത്. റോഡിന്റെ ടാറിങ് അവസാനിക്കുന്ന ഭാഗത്തുതന്നെ വലിയ കുഴിയുള്ളതിനാൽ വളവിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൗകര്യമൊരുക്കാൻ ഒരു വശത്തേക്ക് മാറുന്ന വാഹനം കുഴിയിൽ പതിക്കാൻ സാധ്യതയേറെയാണ്. രാത്രികാലങ്ങളിലും ചാറ്റൽമഴയുള്ള സമയങ്ങളിലും ഇരുചക്രവാഹന യാത്രക്കാർക്ക് ഈ കുഴി വലിയ കെണിയായി മാറുന്നുണ്ട്.

ടാറിങ്ങിനോട് ചേർന്നുള്ള ഭാഗത്ത് പുല്ലും കാടും വളർന്നു നിൽക്കുന്നതിനാൽ ദൂരത്തുനിന്ന് വരുന്ന യാത്രക്കാർക്ക് ഓടയുടെ സാന്നിധ്യം പെട്ടെന്ന് തിരിച്ചറിയാനും സാധിക്കുന്നില്ല. കാല്‍നടയാത്രക്കാരുടെ കാര്യവും അപകടത്തിലാണ്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നടന്നുപോകുന്ന റോഡരികിലെ ഈ കുഴി വലിയ അപകടക്കെണിയാവുകയാണ്. അപകടം ഉണ്ടാകുന്നതിന് മുൻപ് ഓടയ്ക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിച്ച് ഗതാഗതം സുരക്ഷിതമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ശക്തമായി ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...