Thursday, April 25, 2024 1:36 pm

യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ ബോധം കെട്ടു ; കണ്ടക്ടര്‍ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തി – ഒഴിവായത് വന്‍ദുരന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുപ്പത്തിയഞ്ചിലധികം യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ്സിലെ ഡ്രൈവര്‍ ബോധം കെട്ടു. കാറിലും ബൈക്കിലും ഇടിച്ചിട്ടും നിര്‍ത്താതെ പോയതോടെ അപകടം മനസ്സിലാക്കിയ കണ്ടക്ടര്‍ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ ആനപ്പാറ ഇറക്കത്തിലായിരുന്നു സംഭവം.

വെള്ളറട ഡിപ്പോയില്‍നിന്ന്‌ നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ രാജേഷിന് ബോധക്ഷയം വന്നതോടെ ബസിന്‍റെ നിയന്ത്രണം വിടുകയായിരുന്നു. ആനപ്പാറ ആശുപത്രിക്കു മുന്നില്‍ യാത്രികര്‍ക്ക് ഇറങ്ങാനായി കണ്ടക്ടര്‍ ബെല്ലടിച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോയി. ബെല്ലടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്നാണ് ആദ്യം കരുതിയത്. കണ്ടക്ടര്‍ ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും ബസ് നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.

ആനപ്പാറ കവലയില്‍നിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂര്‍ റോഡിലേക്ക് കയറുകയും റോഡ് വശത്ത് ഉണ്ടായിരുന്ന കാറിലും ബൈക്കിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ഉടന്‍ തന്നെ കണ്ടക്ടര്‍ വെള്ളറട സ്വദേശി വി.ജി.വിഷ്ണു ഓടിയെത്തി നോക്കിയെപ്പോഴേക്കും ഡ്രൈവര്‍ക്ക് ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. ഉടന്‍ വിഷ്ണു വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്തുകയായിരുന്നു. ഇതോടെ വന്‍ ദുരന്തം ആണ് ഒഴിവായത്. ഡ്രൈവര്‍ രാജേഷിനെ ഉടന്‍ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...

മാസപ്പടി കേസ് : മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ, വിധി അടുത്ത മാസം...

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും....

US ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ കത്തുന്നു ; സര്‍വകലാശാലകളിൽ വ്യാപക അറസ്റ്റ്

0
വാഷിങ്ടണ്‍: ഗാസയില്‍ പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിനും അതിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍...

ബഹ്‌റൈൻ രാജാവ് യു.എ.ഇ.യിൽ ; അറബ് ഉച്ചകോടി ചർച്ചയായി

0
അബുദാബി : ഔദ്യോഗിക സന്ദർശനാർഥം ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ...