ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഹൃദയാഘാതം ; രക്ഷകനായി 13 വയസുകാരൻ

For full experience, Download our mobile application:
Get it on Google Play

സ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ക്ക് ഹൃദയാഘാതവും പക്ഷാഘാതവും സംഭവിച്ച വാര്‍ത്തകള്‍ കൊവിഡ് വ്യാപനത്തിന് ശേഷമാണ് നമ്മള്‍ കേട്ട് തുടങ്ങിയത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും അവസരോചിതമായ ഇടപെടലുകളില്‍ യാത്രക്കാരുടെ ജീവന്‍ സുരക്ഷിതമാക്കിയിരുന്നു. എന്നാല്‍ കൊവിഡിനും മുമ്പ് 2013 ല്‍ വാഷിങ്ടണിലെ ഒരു സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടാവുകയും ഒരു കുട്ടി അതിസാഹസീകമായി ബസ് നിര്‍ത്തുകയും ചെയ്ത ഒരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വൈറലായി. ഡ്രൈവര്‍ ഹൃദയാഘാതം വന്ന് പുറകിലേക്ക് വീണെങ്കിലും ആ സ്കൂള്‍ ബസിലുണ്ടായിരുന്ന ഒരു 13 കാരന്‍ ഉടനെ ബസിന്‍റെ സ്റ്റിയറിങ്ങ് നിയന്ത്രിക്കുകയും ബസ് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തതിനാല്‍ വലിയ ദുരന്തമൊഴിവായി.

എന്നും ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു കാര്യമാണ് അന്ന് ആ 13 കാരന്‍ ചെയ്തത്. അന്ന് തന്നെ ആ വീഡിയോ യൂറ്റ്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ഏറെ പേരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ വീഡിയോ വീണ്ടും ട്വിറ്ററില്‍ പ്രസിദ്ധപ്പെടുത്തിയതിന് പിന്നാലെ നിരവധി പേരുടെ ശ്രദ്ധനേടി. ചില കാര്യങ്ങളങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും അത് വീണ്ടും വീണ്ടും നമ്മുടെ ഓര്‍മ്മകളിലേക്ക് കയറിവരും. പ്രത്യേകിച്ചും ഇത്തരം ചില നന്മയുടെയും സാഹസികതയുടെയും കാര്യമാണെങ്കില്‍ പിന്നെ പറയേണ്ട. വീഡിയോ ട്വിറ്ററില്‍ പങ്കിടപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ആ കുരുന്ന് ബാലന്‍റെ ധൈര്യത്തെയും പ്രവൃത്തിയും പുകഴ്ത്തി രംഗത്തെത്തിയത്. സാധാരണക്കാര്‍ ഭയന്ന് പോകുന്ന ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ ഒരു കുട്ടി ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് ഇന്നും ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...