വര്‍ഷങ്ങളായി കൂടെയുള്ള ഡ്രൈവര്‍ കാറും ഒരു കോടി രൂപയും മോഷ്ടിച്ച് മുങ്ങി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ബില്‍ഡറുടെ കാറും 1.06 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. 17 വര്‍ഷമായി കൂടെയുള്ള ഡ്രൈവറാണ് കാറും പണവുമായി മുങ്ങിയത്. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം. അകോളയിൽ നിന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. കാറില്‍ 25 ലക്ഷം രൂപയുണ്ടെന്ന് ബില്‍ഡര്‍ ഓഫീസിലേക്ക് പോകുമ്പോള്‍ സന്തോഷിനോട് പറഞ്ഞിരുന്നു. കാറിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കാർ കാണാനില്ലായിരുന്നു. ബിൽഡറുടെ ഓഫീസിൽ നിന്ന് 75 ലക്ഷം രൂപ കൂടി മോഷ്ടിച്ചാണ് ബില്‍ഡര്‍ കടന്നുകളഞ്ഞത്.

സന്തോഷ് ചവാൻ എന്ന ഡ്രൈവര്‍ കാറും പണവും എടുത്ത ശേഷം മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് മുങ്ങിയത്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത വഴികളിലൂടെയായിരുന്നു സഞ്ചാരം. ഒരു ബന്ധുവിനെ ബന്ധപ്പെട്ട് മറ്റൊരു സിം കാർഡ് വാങ്ങാൻ സഹായം തേടി. ആലണ്ടിയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാന്‍ ബന്ധുവിന്‍റെ ആധാർ കാർഡ് ഉപയോഗിക്കുകയും ചെയ്തു. 50 ലക്ഷം രൂപ ബന്ധുവിന്റെ പക്കൽ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷം ബാക്കി പണവുമായി അകോളയിലേക്ക് താമസം മാറ്റി. പോലീസ് ഇയാളെ പിന്തുടർന്ന് അകോളയിൽ എത്തി പിടികൂടി. മോഷ്ടിച്ച പണത്തില്‍ ഭൂരിഭാഗവും കണ്ടെത്തിയെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി ; ആഗസ്‌റ് 3 മുതൽ 7 വരെ മഴ

0
തിരുവനന്തപുരം: തെക്കൻ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ 2026 ആഗസ്‌റ്...

സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ് വേണ്ടതെന്ന് പി രാജീവ്

0
കൊച്ചി: സംസ്ഥാനം മഴക്കെടുതികളാൽ വലയുമ്പോൾ വിവാദങ്ങൾ മാറ്റിവച്ച് സംസ്ഥാനം ഒരുമിച്ച് നിൽക്കുകയാണ്...

പന്തളം കടയ്ക്കാട് വീടുകളില്‍ വെള്ളം കയറി തുടങ്ങി : പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നു

0
പന്തളം :കടയ്ക്കാട് കൃഷി ഫാമിന് പിന്നിലുള്ള വീടുകളിൽ വെള്ളം കയറി തുടങ്ങിയാതോടെ...

സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ സമരം ഇന്ന് ഇരുപത്തിയൊമ്പതാം ദിവസം....