സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധമാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വർണവും വിലയേറിയ രത്‌നങ്ങളും കൊണ്ടുപോകാൻ ഇ വേ ബിൽ നിർബന്ധമാക്കി. 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള സ്വർണത്തിന്റെയും വജ്രത്തിന്റെയും കേരളത്തിന് അകത്തുള്ള ചരക്ക് നീക്കത്തിനാണ് ഇ-വേ ബിൽ ബാധകമാക്കിയത്. ഇന്ന് (2025 ജനുവരി 20) മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ നോട്ടിഫിക്കേഷൻ നമ്പർ 2/2025-സ്റ്റേറ്റ് ടാക്‌സ് തീയതി 17/01/2025 പ്രകാരമാണ് പുതുക്കിയ തീയതി പ്രാബല്യത്തിൽ കൊണ്ടുവന്നത്. ഇതിനായുള്ള അഡീഷണൽ ഓപ്ഷൻ ഇ-വേ ബിൽ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ ജനുവരി 1 മുതൽ ഇ വേ ബിൽ നിർബന്ധമാക്കിയിരുന്നെങ്കിലും ഇ-വേ ബിൽ ജനറേഷൻ പോർട്ടലിലെ ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഇത് താത്കാലികമായി മാറ്റിവെച്ചിരുന്നു. നിലവിൽ ഈ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ട്.

വിൽപനയ്ക്കായും എക്സിബിഷൻ, ഹാൾമാർക്കിംഗ്, ജോബ് വർക്ക് അടക്കമുള്ള ഏത് വിധത്തിലുള്ള ചരക്ക് നീക്കത്തിനും സംസ്ഥാനത്തിനകത്ത് ഇ വേ ബിൽ നിർബന്ധമാണ്. രജിസ്‌ട്രേഷൻ ഇല്ലാത്ത വ്യക്തിയിൽ നിന്ന് സ്വർണവും വജ്രവും വാങ്ങുന്ന വ്യക്തിയോ സ്ഥാപനമോ ചരക്ക് നീക്കത്തിന് മുൻപായി ഇ വേ ബില്ല് ജനറേറ്റ് ചെയ്തിരിക്കണം. ഇ-വേ ബില്ലിന്റെ പാർട്ട് -എയാണ് ഇത്തരം ആവശ്യങ്ങൾക്കായി ജനറേറ്റ് ചെയ്യണ്ടത്. ഈ വിഭാഗത്തിലുള്ളവർക്ക് ഇ-വേ ബില്ലിന്റെ പാർട്ട് -ബി യിലെ വിവരങ്ങൾ ലഭ്യമാക്കേണ്ട ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...