വിദ്യാഭ്യാസ രംഗത്തെ കാലോചിതമായി പരിഷ്കരിക്കണം : പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ വിദ്യാഭ്യാസരംഗം കാലോചിതമായി പരിഷ്കരിക്കപ്പെടണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മൈലപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്ര പഞ്ചായത്തിലെ പതിനാല് വാർഡുകളിൽ നിന്നും തിരഞ്ഞെടുത്ത നൂറ് വിദ്യാർത്ഥികൾക്ക് സൗജന്യമായി നല്കിയ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതായി അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ സിലബസിൽ ഉൾപ്പെടെ കാതലായ പരിഷ്കരണം നടത്തി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനമുള്ളതാക്കുമെന്ന്അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ലിബു മൈലപ്ര അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.വി അമ്പിളി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആർ. ദേവകുമാർ, ജയിംസ് കീക്കരിക്കാട്ട്, മാത്യു തോമസ്, എസ്.സുനിൽകുമാർ, മഞ്ജു സന്തോഷ്, ക്യാപ്റ്റൻ സി.വി വർഗീസ്, ബിന്ദു ബിനു, എൽസി ഈശോ, ശോശാമ്മ ജോൺസൺ, തോമസ് ഏബ്രഹാം, എ.കെ സുരേന്ദ്രൻ, വി.കെ സാമുവൽ, ലില്ലിക്കുട്ടി ജോൺ, ഏബ്രഹാം മാത്യു, സി.വി വർഗീസ്, മാത്തുകുട്ടി ചാമക്കാലായിൽ, ജനകമ്മ ശ്രീധരൻ, പി.എ ജോൺസൺ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...