എ.ഡി.എം.നവീൻ ബാബുവിന്റെ മരണം അന്വേഷിക്കണം : കേരള എൻജിഒ അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടു വരുന്നതിന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ച് സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ സർക്കാരിന്റെ കാലത്ത് നടത്തിയ അന്വേഷണത്തിൽ നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾക്കോ പൊതുസമൂഹത്തിനോ തൃപ്തിയില്ലെന്നും സർക്കാർ ജീവനക്കാരുടെ അന്തസ് ഉയർത്തുന്നതിന് പുനരന്വേഷണം അനിവാര്യമാണെന്നും പ്രമേയത്തില്‍ പറയുന്നു. ഡി. സി. സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.ഡി.സതീശൻ സർക്കാർ സ്വീകരിക്കുന്ന ജനപക്ഷ നയങ്ങൾക്ക് സർക്കാർ ജീവനക്കാരുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ജില്ലാ പ്രസിഡന്റ് ഷിബു മണ്ണടി അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎ മാരായ അബിൻ വർക്കി, സി വി ശാന്തകുമാർ എന്നിവരും മാത്യു കുളത്തുങ്കൽ, വിജയ് ഇന്ദുചൂഡൻ, ജില്ലാ പഞ്ചായത്ത് അംഗം സന്തോഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ .എം ജാഫർ ഖാനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ. പി.സുനിലും യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയും ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ വി.പി. ബോബിൻ, ബി. പ്രദീപ് കുമാർ, പി.എസ്.വിനോദ് കുമാർ, മോബിഷ് പി. തോമസ്, അനിൽ ബാബു, ഷാജി, ബിജു ശാമുവൽ, ജി. ജയകുമാർ, അൻവർ ഹുസൈൻ, ബി. പ്രശാന്ത് കുമാർ, എസ്.കെ.സുനിൽകുമാർ, ഡി.ഗീത, അബു കോശി, വിനോദ്മിത്രപുരം, വിഷ്ണു സലിംകുമാർ, പിക്കു വി. സൈമൺ, ജി.അനിൽ കുമാർ, അനു കെ.അനിൽ കുമാർ, ദർശൻ ഡി.കുമാർ, ദിലീപ് ഖാൻ, ഷാജി ജോൺ, ഫിലിപ്പ് ജോർജ്, നൗഫൽ ഖാൻ, അജിൻ ഐപ്പ് ജോർജ്, ബി അനിൽ കുമാർഎന്നിവർ വിവിധ സമ്മേളനങ്ങളിൽ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ബിജു ശാമുവേൽ (പ്രസിഡന്റ്), ജി ജയകുമാർ (സെക്രട്ടറി), ബി പ്രശാന്ത് കുമാർ (ട്രഷറർ), വൈസ് പ്രസിഡന്റ്മാര്‍ – സുനിൽകുമാർ എസ് കെ, അബു കോശി, വിഷ്ണു സലിംകുമാർ, ഡി.ഗീത, വിനോദ് മിത്രപുരം, ജോയിന്റ് സെക്രട്ടറിമാർ – അനിൽ കുമാർ ജി, അനു കെ.അനിൽകുമാർ, ദർശൻ ഡി കുമാർ, ആർ പ്രസാദ്, മഞ്ജു എസ്. എന്നിവരെ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...